
മഹീന്ദ്ര & മഹീന്ദ്ര തങ്ങളുടെ ശ്രേണിയിലെ ഏറ്റവും വിലക്കൂടുതലുള്ള എസ്‌യുവി മോഡൽ ആള്‍ടുറാസ് ജി4-ന്റെയും പുത്തൻ മോഡൽ പുറത്തിറക്കിയതായി റിപ്പോർട്ട്. പുത്തൻ ആള്‍ടുറാസ് ജി4-ന്റെ വില വിവരങ്ങൾ മഹീന്ദ്ര തങ്ങളുടെ വെബ്‌സൈറ്റിലാണ് അവതരിപ്പിച്ചത്. മഹീന്ദ്രയുടെ ഓൺലൈൻ ബുക്കിങ് വെബ്സൈറ്റ് ആയ www.mahindrasyouv.com വഴി ബുക്ക് ചെയ്യാവുന്ന ആള്‍ടുറാസ് ജി4-ന്റെ ബിഎസ്6 മോഡലുകൾക്ക് 50,000 രൂപയാണ് ബുക്കിങ് തുക. ലോക്ക്ഡൗണിന് ശേഷം ഡെലിവറി ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
തുടർന്നും 2WD, 4WD എന്നീ രണ്ട് വകഭേദങ്ങളിൽ വില്പനയിലുള്ള ആള്‍ടുറാസ് ജി4-ന്റെ ബിഎസ്6 മോഡലുകൾക്ക് യഥാക്രമം Rs 28.69 ലക്ഷം, Rs 31.69 ലക്ഷം എന്നിങ്ങനെയാണ് എക്‌സ്-ഷോറൂം വില. ബിഎസ്4 ആള്‍ടുറാസ് ജി4 മോഡലുകളെക്കാൾ ഓരോ വേരിയന്റിനും 1 ലക്ഷം രൂപ വർദ്ധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
റിപ്പോർട്ട് പ്രകാരം ആള്‍ടുറാസ് ജി4 ബിഎസ്6 വേർഷന്റെ ഇന്ധനക്ഷമത ലിറ്ററിന് 11.5 കിലോമീറ്ററിൽ നിന്ന് 12.03 കിലോമീറ്റർ ആയി വർദ്ധിച്ചുണ്ട്. പുത്തൻ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾക്കനുസരിച് പരിഷ്കരിച്ച 2.2 ലിറ്റര്‍ നാല് സിലണ്ടര്‍ ഡീസല്‍ എൻജിൻ 178 ബിഎച്ച്പി പവറും 420 എന്‍എം ടോര്‍ക്കും തന്നെയാണ് നിർമിക്കുന്നത്. മെഴ്‌സിഡസില്‍ സോഴ്സ് ചെയ്യുന്ന ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ആണ് ട്രാന്‍സ്മിഷന്‍.






