
തിരുവനന്തപുരം: നാട്ടില് മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാന് സംസ്ഥാന സര്ക്കാര് ഒരുക്കം തുടങ്ങി. പ്രവാസികള്ക്ക് മടങ്ങിയെത്താന് കേന്ദ്രസര്ക്കാര് എപ്പോള് വിമാനം അനുുവദിച്ചാലും അവരെ സ്വീകരിക്കാന് സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. പ്രവാസികള് തിരിച്ചുവരുമ്പോള് ഏര്പ്പെടുത്തേണ്ട് സജ്ജീകരണങ്ങളും സൗകര്യങ്ങളും ഉറപ്പാക്കുന്നതിന് സെക്രട്ടറിതല സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ യോഗം ഇന്ന് ചേരുകയും വിവിധ വകുപ്പുകള് സ്വീകരിക്കേണ്ട നടപടികള് ചര്ച്ച ചെയ്യുകയും ചെയ്തു.
പ്രാഥമിക കണക്കുകള് പ്രകാരം മലപ്പുറം, കോഴിക്കോട്, കണ്ണൂര്, തൃശുര് ജില്ലകളിലേക്കാണ് ഏറ്റവും കൂടുതല് പ്രവാസികള് എത്തുന്നത്. ഓരോ വിമാനത്തിലും എത്തുന്ന യാത്രക്കാരുടെ വിവരങ്ങള് പുറപ്പെടും മുമ്പ് തന്നെ ലതഭ്യമാക്കണമെന്ന് സിവില് ഏവിയേഷന് മന്ത്രാലയത്തോടും വിദേശകാര്യ മന്ത്രാലയത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ വിമാനത്താവളവും കേന്ദ്രീകരിച്ച് കലക്ടര്മാരുടെ നേതൃത്വത്തില് കമ്മറ്റി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
എയര് പോര്ട്ട് അതോറിറ്റിയുടെയും പോലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയും പ്രതിനിധികള് ഈ കമ്മറ്റിയില് ഉണ്ടാകും. വിമാനത്താവളത്തില് വിപുലമായ സൗകര്യങ്ങള് ഉണ്ടായിരിക്കും. ഡോക്ടര്മാരെയും പാരാമെഡിക്കല് സ്റ്റാഫിനെയും ഇതിനായി നിയമിക്കും തിക്കും തിരക്കുമില്ലാതെ എല്ലാം സുഖമമായി നടത്താനാണ് സര്ക്കാര് ഉദ്ദേശിക്കുന്നത്. ആവശ്യമായി ക്രമീകരണം ഏര്പ്പെടുത്താന് പോലീസിനെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രവാസികളുടെ മടങ്ങി വരവുമായി ബന്ധപ്പെട്ട നടപടികളുടെ മേല്നോട്ട ചുമതല ഡി.ഐ.ജി നിര്വഹിക്കും. രോഗലക്ഷണമില്ലാത്ത പ്രവാസികളെ വീടുകളില് ക്വാറന്റൈന് ചെയ്യും. മറ്റുള്ളവര്ക്ക് എയര്പ്പോര്ട്ടിന് സമീപം തന്നെ താമസ സൗകര്യമൊരുക്കി ക്വാറന്റൈന് ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.







Comments