
മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരകളില്‍ ഒന്നാണ് ഉപ്പും മുളകും പരമ്പര. മറ്റുള്ള സീരിയലുകളില്‍ നിന്ന് വ്യതസ്തമായ പ്രേമേയവും അവതരണവുമാണ് പ്രേക്ഷകര്‍ക്കിടയില്‍ ഉപ്പും മുളകും ഹിറ്റ് ആകാന്‍ പ്രധാന കാരണം. അതിലെ ഓരോ കഥാപാത്രങ്ങള്‍ക്കും വ്യത്യസ്ഥ അവതരണ ശൈലി എന്നത് പരമ്പരയെ വ്യത്യസ്ഥമാക്കി.
ഉപ്പും മുളകിലെ താരങ്ങളുടെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ അറിയാനും പ്രേക്ഷകര്‍ക്ക് താല്പര്യമാണ്. ഇപ്പോഴിതാ ഉപ്പും മുളകിലെ മറ്റൊരു താരമായ കനകയുടെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയില്‍ വൈറലാകുന്നത്. രോഹിണി രാഹുല്‍ എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര്.
ലോക്ക് ഡൗണ്‍ ആയതിനെ തുടര്‍ന്ന് സിനിമയിലും സീരിയലുകളിലും സജീവമായി പ്രവര്‍ത്തിച്ചിരുന്ന പല താരങ്ങളും ഏറെ കാലത്തിന് ശേഷമാണ് തിരക്കുകളൊക്കെ മാറ്റി വെച്ച് വീട്ടിലിരിക്കുന്നത്. വെറുതേ ഇരിക്കുന്ന സമയത്ത് പഴയ ആല്‍ബങ്ങളെല്ലാം തപ്പിയെടുത്ത് ഫോട്ടോസ് പങ്കുവെക്കുന്നത് പുതിയ ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്.
സിനിമാ രംഗത്തെ നിരവധിപേരാണ് പഴയകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയവഴി കഴിഞ്ഞ ദിവസങ്ങളിലായി പങ്കു വെച്ചത്. അത്തരത്തില്‍ പങ്കു വെച്ച ചിത്രങ്ങള്‍ എല്ലാം തന്നെ വൈറല്‍ ആവുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ കനകവും തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ദിവസത്തെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. അതും അത്രയും സ്പെഷ്യല്‍ ആയ ഒരു ദിവസം തന്നെ . ഇഷ്ടം പോലെ സമയം ഉള്ളതു കൊണ്ട് പഴയ പടങ്ങള്‍ തപ്പി എടുത്തു. അതൊക്കെ നോക്കുമ്പോള്‍ ഒരു സുഖം. അച്ഛനെ വല്ലാതെ മിസ്സ് ചെയ്യുന്നു. ഓര്‍മകള്‍. അങ്ങനെ ഏപ്രില്‍ 27, 2009 പാലക്കാട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ വെച്ച് ഞങ്ങള്‍ വിവാഹിതരായി. ഏതായാലും ഞാന്‍ കുറെ കഷ്ടപ്പെട്ട് തപ്പി എടുത്ത ചിത്രങ്ങള്‍ അല്ലേ. അപ്പോള്‍ പങ്കു വെക്കാമെന്ന് കരുതി’. എന്നും പറഞ്ഞായിരുന്നു രോഹിണി ഫോട്ടോസ് പങ്കുവെച്ചിരിക്കുന്നത്.






