
വാഷിംഗ്ടണ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് ലോകം വീടുകളിലേയ്ക്ക് ഒതുങ്ങിയതോടെ 'വര്ക്ക് ഫ്രം ഹോം'മിലേക്കും ലോകം മാറി. ആഗോള തലത്തില് മിക്ക ഐടി കമ്പനികളിലും മാധ്യമ സ്ഥാപനങ്ങളിലുമടക്കം ജീവനക്കാര് വീടുകളില് ഇരുന്നാണ് ജോലി ചെയ്തു വരുന്നത്. വര്ക്ക് ഫ്രം ഹോമിനിടെ ഉണ്ടാകുന്ന നിരവധി കൗതുക വാര്ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിനിടെ യുഎസില് ന്യൂസ് ലൈവിനിടെ റിപ്പോര്ട്ടര് പാന്റ്സില്ലാതെ പ്രത്യക്ഷപ്പെട്ടതാണ് വൈറലാകുന്നത്.
എബിസി ചാനലിന്റെ റിപ്പോര്ട്ടര് വില് റീവ് 'ഗുഡ് മോണിംഗ് അമേരിക്ക' സെഗ്മെന്റ് പരിപാടിയില് ലൈവ് ചെയ്യുന്നതിനിടെ പാന്റ്സില്ലാതെ പ്രത്യക്ഷപ്പെട്ടതാണ് സോഷ്യല്മീഡിയ കണ്ടെത്തിയിരിക്കുന്നത്. കോട്ടും സ്യൂട്ടും അണിഞ്ഞ് വില് റീവ് റിപ്പോര്ട്ട് നല്കുന്നതിന്റെ അവസാനമാണ് ക്യാമറയില് റീവ് പാന്റ്സിട്ടില്ല എന്നത് വ്യക്തമാകുന്നത്. അമേരിക്കയില് രോഗികള്ക്ക് ഫാര്മസികള് ഡ്രോണ് വഴി പ്രെസ്ക്രിപ്ഷന് നല്കുന്നതുമായി ബന്ധപ്പെട്ട ലൈവ് റിപ്പോര്ട്ടിനിടെയാണ് റിപ്പോട്ടറുടെ യഥാര്ത്ഥ രൂപം പുറത്തുവന്നത്.
ട്വിറ്ററിലടക്കം സംഭവം വൈറലായതോടെ ഷോര്ട്ട് ഇട്ടിട്ടുണ്ടായിരഒനന്നു എന്ന് വ്യക്തമാക്കി റീവ് രംഗത്തെത്തി. ട്വിറ്ററിലുടെയാണ് റീവ് മറുപടി നല്കിയിരിക്കുന്നത്.







Comments