
നിസ്സാന്‍ ഇന്ത്യ ഡാറ്റ്സണ്‍ റെഡി-ഗോയുടെ പുതിയ ടീസര്‍ പുറത്തിറക്കി. പുതിയ റെഡി-ഗോ സ്പഷ്ടവും പുരോഗമനപരവുമായ സ്പോര്‍ട്ടി എക്സ്റ്റീരിയറുകളോടെ ശക്തമായ റോഡ് സാന്നിധ്യം വാഗ്ദാനം ചെയ്യുന്നു.
ബെസ്റ്റ് ഇന്‍-ക്ലാസ് സവിശേഷതകളും നൂതന സാങ്കേതികവിദ്യയും ഉപയോഗിച്ച് ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ നിറവേറ്റിക്കൊണ്ട് തങ്ങളുടെ പോര്‍ട്ട്ഫോളിയോ ശക്തിപ്പെടുത്താന്‍ ഡാറ്റ്സണ്‍ പ്രതിജ്ഞാബദ്ധരാണ്.ജാപ്പനീസ് എഞ്ചിനീയറിങും കരകൗശലവും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പുതിയ ഡാറ്റ്സണ്‍ റെഡി-ഗോ ബോള്‍ഡ് ഡിസൈന്‍, പവര്‍, മികച്ച പ്രകടനം എന്നിവയുടെ സമ്പൂര്‍ണ്ണ പാക്കേജാണ്.
പുതിയ ഡാറ്റ്സണ്‍ റെഡി-ഗോ ഉടന്‍ തന്നെ വിപണിയിലെത്തും.
റെഡി-ഗോ ബിഎസ്-6 നിലവാരത്തിലുള്ള 0.8, 1.0 ലിറ്റര്‍ എന്‍ജിനുകളിലായിരിക്കും എത്തുക. 1.0 ലിറ്റര്‍ എന്ജിന് 54 ബിഎച്ച്പി പവറും 72 എന്‍എം ടോര്‍ക്കും, 0.8 ലിറ്റര്‍ എന്ജിന് 67 ബിഎച്ച്പി പവറും 91 എന്‍എം ടോര്‍ക്കുമേകും. ഈ വാഹനം അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ട്രാന്സ്മിഷനുകളില് നിരത്തുകളിലെത്തുന്നുണ്ട്. റെഡി-ഗോയുടെ ബോഡി കൂടുതല്‍ കരുത്തുറ്റതായിട്ടുണ്ടെന്നാണ് സൂചന. സുരക്ഷയ്ക്ക് കൂടുതല്‍ പ്രധാന്യം കൊടുക്കുന്നതിന്റെ ഭാഗമായി ആണ് ഇത്.






