ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരും സാലറി ചലഞ്ച് പ്രഖ്യാപിച്ചു. ഒരു മാസം ഒരു ദിവസത്തെ സാലറി വീതം ഒരു വര്‍ഷത്തേക്ക് നല്‍കണമെന്നാണ് നിര്‍ദ്ദേശം. പി.എം കെയര്‍ ഫണ്ടിലേക്കാകും ശമ്പളം മാറ്റുകയെന്ന് കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.
മെയ് മാസം മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് വരെ മാസത്തില്‍ ഒരു ദിവസത്തെ വീതം ശമ്പളം നല്‍കണം. ചില മാസങ്ങളില്‍ തുക നല്കാന് കഴിയാത്തവര്‍ക്ക് അപ്രകാരവും സാലറി ചലഞ്ചില്‍ പങ്കെടുക്കാം. ഇക്കാര്യം മുന്‍കൂട്ടി അറിയിക്കണം. തുക പിഎം കെയര്‍ ഫണ്ടിലേക്ക് മാറ്റുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. സാലറി ചലഞ്ചിനെക്കുറിച്ച് ഏപ്രില്‍ 17ന് തന്നെ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.






