
ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ ചന്ദനമഴയിലെ അമൃത എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് മേഘ്ന വിന്‍സെന്റ്. വിവാഹത്തോടെ മേഘ്ന അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്തിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് മേഘ്ന വിന്‍സെന്റിന്റെ വിവാഹ മോചന വാര്‍ത്തയാണ്. 2017 ഏപ്രില്‍ മുപ്പതിനായിരുന്നു മേഘ്നയും ബിസിനസ്സുകാരനായ ഡോണും തമ്മില്‍ വിവാഹിതരായത്.
വിവാഹമോചനത്തെ കുറിച്ച് പ്രമുഖ മാധ്യമത്തോട് ഡോണ്‍ പ്രതികരിച്ചിരുന്നു. '' ഞങ്ങള്‍ വിവാഹ മോചിതരായി എന്നത് സത്യമാണ്. 2019 ഒക്ടോബര്‍ അവസാന വാരമാണ് ഞങ്ങള്‍ നിയമപ്രകാരം പിരിഞ്ഞത്. ഇപ്പോള്‍ 8 മാസമായി. പരസ്പര സമ്മതത്തോടെ, പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്ത്, ഇനി മുതല്‍ രണ്ടു വഴിയില്‍ സഞ്ചരിക്കാം എന്നു തീരുമാനിക്കുകയായിരുന്നു. ഞങ്ങള്‍ 2018 മുതല്‍ പിരിഞ്ഞു താമസിക്കുകയാണ്. ഒരു വര്‍ഷത്തിനു ശേഷം നിയമപ്രകാരം പിരിയുകയും ചെയ്തു. ഇത്ര സംഭവമാക്കേണ്ടതായി അതില്‍ ഒന്നുമില്ല. എങ്കിലും ഇപ്പോള്‍ ഈ വാര്‍ത്ത എവിടെ നിന്നു പൊങ്ങി വന്നു എന്നറിയില്ല. എന്തായാലും ഇപ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് പറ്റിയ കാലമല്ലല്ലോ.'' - ഡോണ്‍ പ്രമുഖ മാധ്യമത്തോട് പറഞ്ഞു.






