ന്യൂഡൽഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ഡൗണിൽ കുരുങ്ങിയ കായിക താരങ്ങൾക്ക് ആരാധകരുമായി സംവദിക്കാനുള്ള മുഖ്യ വേദിയാണ് സമൂഹമാധ്യമങ്ങൾ. സഹതാരങ്ങളുമായി ലൈവ് ചാറ്റിൽ സംഭാഷണം നടത്തുമ്പോൾ തന്നെ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും അവർ സമയം കണ്ടെത്തുന്നുണ്ട്. ലൈവിൽ നേരിട്ടെത്തി ആരാധകരുമായി സംവദിക്കുന്നവരുമുണ്ട്.
ഇതിനിടെ ഒരു ആരാധകനിൽനിന്ന് തനിക്ക് ലഭിച്ച രസകരമായൊരു സന്ദേശം ട്വിറ്ററിൽ പങ്കുവച്ചിരിക്കുകയാണ് ഇന്ത്യൻ ഫുട്ബോളിലെ സൂപ്പർതാരം സുനിൽ ഛേത്രി. ജഴ്സിയും ഓട്ടോഗ്രാഫും ആവശ്യപ്പെട്ട് ഒട്ടേറെ സന്ദേശങ്ങൾ ഛേത്രിക്ക് ലഭിക്കാറുണ്ടെങ്കിലും ഈ ആരാധകന്റെ ആവശ്യം വ്യത്യസ്തമാണ്. അയാൾക്ക് വേണ്ടത് ഛേത്രിയുടെ നെറ്റ്ഫ്ലിക്സ് അക്കൗണ്ടിന്റെ ഐഡിയും പാസ്വേഡുമാണ്! ലോക്ഡൗണ്‍ നിമിത്തം വീട്ടിൽ വീട്ടിൽനിന്ന് പുറത്തിറങ്ങാതെ കഴിയുകയല്ലേ, ഛേത്രിയുടെ ചെലവിൽ കുറച്ച് സിനിമകൾ കണ്ടുതീർക്കാമെന്ന് ആരാധകൻ കരുതിക്കാണും!.
ജഴ്സിയോ , ചിത്രത്തില്‍ ഓട്ടോഗ്രാഫോ, പോസ്റ്റിന് മറുപടിയോ, ജന്മദിന സന്ദേശമോ ഇതൊന്നും വേണ്ട. വളച്ചുകെട്ടില്ലാതെ കാര്യം പറയാം.
സഹോദരാ.. ചേത്രീ... നിങ്ങളുടെ നെറ്റ്ഫ്ലിക്സ് അക്കൗണ്ടിന്റെ യൂസർ നെയിമും പാസ്വേഡും എനിക്കു തരുമോ? ലോക്ഡൗൺ കഴിഞ്ഞാൽ പാസ്വേഡ് മാറ്റിക്കോളൂ...’ – ഇതാണ് ആരാധകൻ അയച്ച സന്ദേശത്തിന്റെ കാതൽ. ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ, ബാഡ്മിന്റൻ താരം സൈന നെഹ്വാൾ തുടങ്ങിയവരെല്ലാം ചിരിക്കുന്ന ഇമോജികളോടെയാണ് ഛേത്രിയുടെ ട്വീറ്റിനോട് പ്രതികരിച്ചത്.

Comments