
വാനമ്പാടി എന്ന സീരിയലിലെ ക്രൂരയായ വില്ലത്തിയാണ് പത്മിനി. സുചിത്ര നായരാണ് പത്മിനിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നൃത്തത്തിലൂടെയാണ് സുചിത്ര അഭിനയത്തിലേക്ക് എത്തിയത്. ഇപ്പോള്‍ തന്റെ സഹോദനെ കുറിച്ചും താന്‍ കാരണം സഹോദരന് ജയിലില്‍ പോകേണ്ട അവസ്ഥ വരുമോയെന്ന് അമ്മ ചോദിക്കേണ്ടി വന്ന സംഭവങ്ങളെ കുറിച്ചും പറയുകയാണ് സുചിത്ര.
'' എനിക്ക് അച്ഛനും അമ്മയും ഇട്ട പേര് സൂര്യ എന്നായിരുന്നു. ചേട്ടന്റെ പേര് സൂരജ്. രണ്ടുപേരും ഒരേ നാളാണ്. വീട്ടില്‍ ഞങ്ങള്‍ എപ്പോഴും അടിയാണ്. എന്റെ പേര് സ്കൂളില്‍ നിന്നുമാണ് സുചിത്ര എന്നാക്കിയത്. ചേട്ടന് റസ്ലിങ്ങിന്റെ ആളായിരുന്നു. അതുകൊണ്ട് തന്നെ എല്ലാ പരീക്ഷണവും എന്റെടുത്തായിരുന്നു. എന്നെ എടുത്ത് ഭിത്തിയിലെറിയുക, തല്ലുക അങ്ങനൊക്കെയായിരുന്നു അപ്പോള്‍.
എന്നാല്‍ അതൊക്കെ വീട്ടില്‍ മാത്രമായിരുന്നു. പുറത്തിറങ്ങിയാല്‍ ആളാകെ മാറും. ഇത്രയധികം വികൃതിയും അക്രമവും കാണിക്കുന്ന ഒരാളാണെന്ന് പറയുക പോലുമില്ല. എന്നാല്‍ സ്കൂളിലായാലും കോളേജിലായാലും എന്റെ പേരും പറഞ്ഞ് ഉണ്ടാക്കിയ അടികള്‍ കുറച്ചോന്നുമല്ല. ഭയങ്കര പ്രൊട്ടക്റ്റീവ് ആണ്. അവസാനം എന്റെ അമ്മ എന്നോട് ചോദിച്ചു, നീ കാരണം എന്റെ മോന് ജയിലിലാകുമെന്നാ തോന്നുന്നേ' എന്ന്. വീട്ടില്‍ എത്ര തല്ലുണ്ടാക്കിയാലും അത്ര സ്നേഹമായിരുന്ന സഹോദരങ്ങളായിരുന്നു'' - സുചിത്ര പറയുന്നു.






