
ന്യൂഡൽഹി : ജമ്മുകശ്മീരിലെ ഹന്ദ്വാരയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ജവാൻമാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ആദരാജ്ഞലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവൻ നഷ്ടമായ ജവാൻമാരുടെ ധീരതയും ത്യാഗവും ഒരിക്കലും മറക്കില്ലെന്ന് മോദി ട്വീറ്ററിലൂടെ വ്യക്തമാക്കി.
'ഹന്ദ്വാരയിൽ വീരമൃത്യു വരിച്ച ജവാൻമാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ആദരാഞ്ജലികൾ. അവരുടെ ധീരതയും ത്യാഗവും ഒരിക്കലും മറക്കില്ല. അർപ്പണബോധത്തോടെയാണ് ജവാൻമാർ രാജ്യത്തെ സേവിച്ചത്. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ അവർ അഹോരാത്രം പ്രവർത്തിച്ചെന്നും മോദി ട്വീറ്റ് ചെയ്തു. ജവാൻമാരുടെ കുടുംബങ്ങളോടും സുഹൃത്തുക്കളോടും അനുശോചനം രേഖപ്പെടുത്തുന്നതായും മോദി കൂട്ടിച്ചേർത്തു.
Tributes to our courageous soldiers and security personnel martyred in Handwara. Their valour and sacrifice will never be forgotten. They served the nation with utmost dedication and worked tirelessly to protect our citizens. Condolences to their families and friends.
— Narendra Modi (@narendramodi) May 3, 2020
കുപ്വാര ജില്ലയിലെ ഹന്ദ്വാരയിൽ നടന്ന ഏറ്റുമുട്ടലിൽ കേണൽ അശുതോഷ് ശർമ്മ, മേജർ അനുജ് സൂദ്, ഒരു സബ് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരാണ് വീരമൃത്യുവരിച്ചിരുന്നത്. രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു.






