രണ്ട് ഭാഗങ്ങളായി ഇറങ്ങിയ ബാഹുബലിയെന്ന ഒറ്റ സിനിമയിലൂടെ ലോകം മുഴുവൻ വാഴ്ത്തിയ ഒരു സംവിധായകനാണ് എസ്.എസ്. രാജമൗലി. മഹാഭാരതം സിനിമയാക്കണമെന്നത് തന്റെ വലിയൊരു ആഗ്രഹമാണെന്നും അദ്ദേഹം പലപ്പോഴായി പറഞ്ഞിട്ടുണ്ട്. എന്നാൽ ആരാധകർക്ക് അദ്ദേഹത്തോട് മറ്റൊരു അഭ്യർഥനയാണുള്ളത്.
#RajamoulimakeRamayan എന്ന ഹാഷ്ടാഗ് ഇപ്പോഴും ട്വിറ്ററിൽ ട്രെൻഡിങ്ങാണ്. ഇതിന് കാരണമായി ആരാധകർ പറയുന്നത് അദ്ദേഹത്തിന് മാത്രമേ ഈ കഥയോട് നീതി പുലർത്താൻ സാധിക്കൂവെന്നാണ്. രാജമൗലിയെ ഓർത്ത് ഇന്ത്യ അഭിമാനിക്കുന്നു എന്നെല്ലാമാണ് ആരാധകർ ട്വീറ്റ് ചെയ്യുന്നത്.

ലോക്ക്ഡൗൺ തുടങ്ങിയ സമയത്ത് ആരാധകരുടെ അഭ്യർഥന പരിഗണിച്ച് ദൂർദർശനിൽ രാമാനന്ദ് സാഗറിന്റെ രാമായൺ പുനസംപ്രേഷണം ചെയ്തിരുന്നു. ഇതെല്ലാം കഴിഞ്ഞ ദിവസം പുനസംപ്രേഷണം പൂർത്തിയാക്കി. ഇതിനു പിന്നാലെയാണ് ആരാധകർ പുതിയ ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്.
ഇത്രയും മഹത്തായ ഒരു കഥയും കഥാപാത്രങ്ങളും അതിന്റെ മഹത്വം നഷ്ടപ്പെടാതെ ദൃശ്യവത്കരിക്കാൻ രാജമൗലിക്ക് അല്ലാതെ മറ്റാർക്ക് സാധിക്കും, രാമായൺ ടെലിവിഷനിൽ റെക്കോർഡുകൾ ഭേദിച്ചെങ്കിൽ അതിനെ ആസ്പദമാക്കിയുള്ള സിനിമയും റെക്കോർഡുകൾ ഭേദിക്കും, നമ്മുടെ പക്കൽ രാജമൗലി ഉണ്ടല്ലോ. എന്നെല്ലാമാണ് ഓരോത്തരും ട്വീറ്റുകളിൽ പറയുന്നത്.
എന്നാൽ ഇതുവരെയും രാജമൗലി ഒന്നിന്നോടും പ്രതികരിച്ചിട്ടില്ല. ജൂനിയർ എൻ.ടി.ആർ, രാംചരൺ എന്നിവർ നായകരായ ആർ.ആർ.ആറാണ് രാജമൗലിയുടെ ഇറങ്ങാനിരിക്കുന്ന സിനിമ. ഇത് തെലുങ്കിലും ഹിന്ദിയിലും തമിഴിലും ഒരേ സമയം ഇറക്കാനാണ് ഉദ്ദേശിക്കുന്നത്.

Comments