
കോഴിക്കോട് : ടി.പി ചന്ദ്രശേഖരന് വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ഡി.വൈ.എഫ്.ഐ പെരിങ്ങത്തൂര് മേഖലാ കമ്മിറ്റിയുടെ സോഷ്യല്മീഡിയ പേജില് പ്രത്യക്ഷപ്പെട്ടത് വിവാദമാകുന്നു. ലോക്ക്ഡൗണ് കാലത്ത് സംഘടിപ്പിച്ച അച്ഛനോടൊപ്പം ഫോട്ടോ മത്സരത്തിലാണ് മുഹമ്മദ് ഷാഫിയും പിതാവും പ്രത്യക്ഷപ്പെട്ടത്.
എന്നാല്, ഈ ചിത്രത്തിന് കീഴില് ടി.പി ചന്ദ്രശേഖരനും മകനും നില്ക്കുന്ന ഫോട്ടോ കമന്റായി എത്തിത്തുടങ്ങിയതോടെയാണ് ഫോട്ടോ പിന്വലിച്ചത്. രണ്ടാം തീയതി മത്സരം ആരംഭിച്ചതിന്റെ രണ്ടാമത്ത എന്ട്രിയായാണ് ഷാഫിയുടേയും പിതാവിന്റേയും ഫോട്ടോ പേജിലെത്തിയത്. മെയ് രണ്ടിനാണ് ഫോട്ടോ പ്രസിദ്ധീകരിച്ചതെങ്കിലും സംഘടനയ്ക്കുള്ളില് നിന്നു തന്നെ വലിയ വിമര്ശനം വന്നതോടെ പേജില് നിന്ന് പോസ്റ്റ് ഒഴിവാക്കുകയായിരുന്നു.
ആശയങ്ങളെ ആയുധങ്ങള്ക്കൊണ്ട് നേരിടുന്നവരെ പേജിലൂടെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല എന്ന തരത്തിലാണ് വിമര്നങ്ങള് ഏറെയും. തുടര്ന്നാണ് പേജില് നിന്ന് പോസ്റ്റ് നീക്കിയത്. രണ്ട് ദിവസത്തിനുള്ളില് 1200 ഓളം കമന്റുകളാണ് പോസ്റ്റിന് കീഴില് വന്നത്. മിക്കതും ഫോട്ടോ പ്രസിദ്ധീകരിച്ചതിനെ വിമര്ശിച്ചുകൊണ്ടായിരുന്നു.







Comments