
വീട്ടില് തയാറാക്കാം രുചികരമായ നൂഡില്സ് വിഭവം.
നൂഡില്സ് ബാസ്ക്കറ്റ്
ആവശ്യമുള്ള സാധനങ്ങള്
1. നൂഡില്സ് വേവിച്ചത് -200 ഗ്രാം
2. കോണ്ഫ്ളവര് - 4 സ്പൂണ്
3. എണ്ണ - വറക്കാന്
4 ഇഞ്ചി, വെളുത്തുള്ളി കുറച്ച് ,
5. ബീന്സ്, ബേബി കോണ്, ക്യാരറ്റ്, ക്യാപ്സിക്കം, സവാള എന്നിവ വലുതായിനുറുക്കുക -100 ഗ്രാം
6. ടൊമാറ്റോ കെയ്യപ്പ്, സെഷ്യന് സോസ്സ് -2 സ്പൂണ്
7. ഗരം മസാല - ഒരു ടീസ്പൂണ്,
8. ഉപ്പ് - പാകത്തിന്
തയാറാക്കുന്ന വിധം:
നൂഡില്സ്, കോണ്ഫ്ളവര്, ഉപ്പ് എന്നിവ ചേര്ത്ത് ഇളക്കുക.പാനില് എണ്ണ ഒഴിച്ച് ചൂടാകുമ്പോള് ഈ നൂഡില്സ് വറത്തുകോരുന്നത തവി യില് ഇട്ട് അങ്ങനെ തന്നെ വച്ച് വറക്കുക, ചൂടാകുമ്പോള് തവിയില് നിന്ന് ബാസ്ക്കറ്റ് ഷെയി പില് വിട്ടുവരും.മറ്റൊരു പാനില് രണ്ടു സ്പൂണ് എണ്ണ ഒഴിച്ച് നാല്, അഞ്ച് ചേരുവകള് കളര് പോകാതെ ഉപ്പു ചേര്ത്ത് ഇളക്കി 6,7 ചേരുവകള് ചേര്ത്ത് ഇളക്കുക. വറത്ത നൂഡില്ബാസ്ക്കക്കറ്റില് നിറച്ച് ഉപയോഗിക്കുക.
പത്മാ സുബ്രഹ്മണ്യം,
കാലടി, എറണാകുളം







Comments