
തിരുവനന്തപുരം : വിദേശത്ത് നിന്നും തിരിച്ചുവരുന്ന ഡോക്ടര്‍മാരുമായും ബന്ധുക്കളുമായും ആശയവിനിമയം നടത്താന്‍ സൗജന്യമായി മൊബൈല്‍ നമ്പര്‍ നല്‍കുമെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചതായി മുഖ്യമന്ത്രി. കോവിഡ് 19 അവലോകന യോഗത്തിന് ശേഷം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ ഉണ്ടായിരുന്ന സിം ദീര്‍ഘകാലം ഉപയോഗിക്കാതിരുന്നതിനെ തുടര്‍ന്ന് വിച്ഛേദിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ വീണ്ടും പ്രവര്‍ത്തനക്ഷമമമാക്കും. സിം നഷ്ടപ്പെട്ടതാണെങ്കില്‍ അതേ നമ്പറില്‍ സിം കാര്‍ഡ് നല്‍കുമെന്നും ബിഎസ്എന്‍എല്‍ അധികൃതര്‍ അറിയിച്ചിതായി മുഖ്യമന്ത്രി പറഞ്ഞു.






