
സോഷ്യല്‍ മീഡിയകളിലൂടെ തന്നോട് മോശമായി പെരുമാറിയ നടനെതിരെ നിയമ നടപടിക്ക് ഒരുങ്ങിയിരിക്കുകയാണ് രഞ്ജിനി. വാട്സാപ്പില്‍ ഗ്രൂപ്പ് ചാറ്റിനിടെ തന്നെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ വാസുദേവന്‍ എന്ന നാടക നടന് എതിരെയാണ് നടി രംഗത്ത് എത്തിയിരിക്കുന്നത്. ഇരുവരും അംഗങ്ങളായ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിസലെ സംഭാഷണത്തിനിടെയാണ് വാസുദേവന്‍ മോശമായി സംസാരിച്ചത്. ഇതാണ് നടിയെ പ്രകോപിപ്പിച്ചത്.
അതേസമയം രഞ്ജിനി, വാസുദേവനെതിരെ പോലീസില്‍ കേസ് റജിസ്റ്റര്‍ ചെയ്തുവെന്നും വാര്‍ത്തയുണ്ട്. എന്നാല്‍ താന്‍ കേസ് കൊടുത്തിട്ടില്ലെന്നും നിയമപരമായ നോട്ടീസ് അയയ്ക്കുക മാത്രമാണ് ചെയ്തതെന്നും താരം വ്യക്തമാക്കി. ഇതിലൂടെ നടന് വിശദീകരണം നല്‍കാനുള്ള അവസരമൊരുക്കുകയാണ് ചെയ്തതെന്നും നടി പറഞ്ഞു. എന്നാല്‍ ഇതുമായി മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ താന്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും നടി വ്യക്തമാക്കി






