
നടി അവതാരക എന്നീ നിലകളില്‍ ശ്രദ്ധേയ ആയ താരമാണ് എലീന പടിക്കല്‍. ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം പിന്നീട് അവതാരകയായും തിളങ്ങുകയായിരുന്നു. മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്ത കോമഡി സര്‍ക്കസിലൂടെയാണ് അലീന പടിക്കല്‍ ശ്രദ്ധ നേടിയത്. 'ഭാര്യ' എന്ന സീരിയലില്‍ നെഗറ്റീവ് റോളും അലീനയെ ശ്രദ്ധേയയാക്കിയിരുന്നു. ബിഗ് ബോസ് സീസണ് 2വിലെ മത്സരാര്‍ത്ഥിയും ആയിരുന്നു.
ബിഗ് ബോസിനെക്കുറിച്ചും ലോക്ക്ഡൗണ്‍ സമയത്തെ കാര്യങ്ങളെക്കുറിച്ചുമൊക്കെ കലാഭവന്‍ മണി ഫൗണ്ടേഷന് ഫേസ്ബുക്ക് പേജിലൂടെ കഴിഞ്ഞ ദിവസം എലീന ആരാധകരുമായി പങ്കുവെച്ചിരുന്നു. ബിഗ് ബോസില്‍ നിന്നും 75 ദിവസം കഴിഞ്ഞാണ് തിരിച്ചെത്തിയത്. അവിടെയും ലോക് ഇവിടെ വന്നതിന് ശേഷവും ലോക്കായിരിക്കുകയാണ്.
വണ്ടിയെടുത്ത് പുറത്ത് പോവാനും സുഹൃത്തുക്കളെ കാണാനുമൊക്കെ ആഗ്രഹിച്ചിരുന്നു. നേരെ തിരുവനന്തപുരത്തേക്കാണ് തിരിച്ചുവന്നത്. ബാംഗ്ലൂരിലേക്ക് പോണം, ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുകയാണ്. ഷൂട്ടും കാര്യങ്ങളുമൊക്കെ ചെയ്യാമെന്ന് കരുതിയാണ് തിരുവനന്തപുരത്തേക്ക് വന്നത്. അതിനിടയിലാണ് എല്ലാം ലോക്കായത്. സിനിമ തന്നെ തേടുന്നുണ്ട്. താന്‍ അവസരം സ്വീകരിച്ചിട്ടില്ലെന്നും എലീന പറഞ്ഞു.
ഇതിനിടയില്‍ ആരാധകരില്‍ ഒരാള്‍ വിവാഹത്തെക്കുറിച്ച് ചോദിച്ചിരുന്നു. ഇപ്പോള്‍ വിവാഹമൊന്നും ഇല്ലെന്നും അതിന് സമയമാവുമ്പോള്‍ നടത്താല്ലോയെന്നുമായിരുന്നു എലീന നല്കിയ മറുപടി.






