തിരുവനന്തപുരം: മെയ് എട്ട് മുതല്‍ മുന്‍ഗണനാ ഇതര വിഭാഗങ്ങള്‍ക്ക് (നീല, വെള്ള കാര്‍ഡുകള്‍ക്ക്) പലവ്യഞ്ജന കിറ്റുകളുടെ വിതരണം ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്. ധാന്യ വിഹിതത്തിന് പുറമെ മെയ്, ജൂണ്‍ മാസങ്ങളില്‍ കാര്‍ഡ് ഒന്നിന് 10 കിലോ അരി വീതം അധികമായി ലഭിക്കും. കിലോയ്ക്ക് 15 രൂപ നിരക്കിലായിരിക്കും വിതരണം.
മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ അധിക വിഹിതം മെയ്, ജൂണ്‍ മാസങ്ങളിലും തുടരും. ഇവര്‍ക്ക് സാധാരണ ലഭിക്കുന്ന റേഷന്‍ വിഹിതത്തിന് പുറമെയാണ് കേന്ദ്ര വിഹിതം നല്‍കുന്നത്.
മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് (മഞ്ഞ, പിങ്ക് കാര്‍ഡുകള്‍) ഏപ്രില്‍, മെയ് മാസങ്ങളില്‍ കാര്‍ഡ് ഒന്നിന് ഒരു കിലോ പയര്‍ അല്ലെങ്കില്‍ കടല നല്‍കുന്നതിന് കേന്ദ്ര വിഹിതം അനുവദിച്ചിട്ടുണ്ട്. ഏപ്രില്‍, മെയ് മാസങ്ങളിലെ വിഹിതം ഈ മാസം തന്നെ കാര്‍ഡ് ഒന്നിന് ഓരോ കിലോ വീതം പയര്‍ അല്ലെങ്കില്‍ കടല എന്ന പ്രകാരം വിതരണം ചെയ്യും.






