
ന്യൂഡല്‍ഹി : ആഭ്യന്തര വിപണിയില്‍ ലഭ്യത ഉറപ്പാക്കുന്നതിനായി ആല്‍ക്കഹോള്‍ ചേര്‍ത്ത ഹാന്‍ഡ് സാനിറ്റൈസറുകളുടെ കയറ്റുമതി കേന്ദ്രം നിരോധിച്ചു. ഇതു സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന് ട്രേഡ് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. വൈറസ് വ്യാപനം തടയുന്നതിന് വേണ്ടിയാണ് ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിക്കുന്നത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അതിസൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ് സര്‍ക്കാര്‍. കോവിഡ് 19 രോഗികളല്ലാത്തവര്‍ക്കും ചികിത്സ ഉറപ്പാക്കണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഹര്‍ഷ വര്ധന് ബുധനാഴ്ച പറഞ്ഞു. ശ്വാസകോശ അണുബാധ, ഇന്‍ഫ്ളുവന്‍സ പോലുള്ള രോഗങ്ങള്‍ എന്നിവയുടെ പരിശോധന സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്നും ഇത് ഉയര്‍ന്നുവരുന്ന ഹോട്ട്സ്പോട്ടുകളെ തിരിച്ചറിയുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.






