
നെറ്റ്ഫ്ളിക്സുമായി സഹകരിച്ച് റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഷാരൂഖ് ഖാന് നിർമിക്കുന്ന വെബ് സിരീസ് ബേതാള്‍ ട്രെയിലർ എത്തി. സോംബി ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന ചിത്രം ഈ മാസം 24നാണ് റിലീസിനെത്തുക.
ബ്രിട്ടീഷ് ഭരണകാലത്തെ ഒരു വിദൂരഗ്രാമമാണ് കഥാപശ്ചാത്തലം. ദുരൂഹസാഹചര്യത്തിൽ മരണപ്പെടുന്ന ഒരുകൂട്ടം ആളുകൾ പുനർജീവിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. വിനീത് കുമാര്‍ സിംഗ്, ആഹന കുംറ, സുചിത്ര പിള്ള , ജിതേന്ദ്ര ജോഷി , മഞ്ജിരി പൂപാല , സൈന ആനന്ദിതുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.






