പോയവര്‍ഷത്തെ ചലച്ചിത്രങ്ങളുമായി ബന്ധപ്പെട്ട പുരസ്കാരങ്ങളുടെ പെരുമഴ പെയ്യുന്ന കാലമാണിത്. എല്ലാ പ്രഖ്യാപനങ്ങളിലും ഗാനരചന, സംഗീതം, ആലാപനം എന്നിവ കൃത്യമായി കടന്നുകൂടിയിട്ടുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് ഈ പുരസ്കാര നിര്‍ണ്ണയം എന്നുമാത്രം നിശ്ചയം പോരാ.
കേള്‍ക്കാന്‍ കൊള്ളാവുന്ന ഒരു പാട്ടുപോലുമില്ലാത്ത ഇക്കാലത്ത് അതിന്റെ പേരില്‍ അവാര്‍ഡ് കൊടുക്കുന്നവരെ സമ്മതിക്കണം. ഇത്തവണ ഈ ജനങ്ങളില്‍ പുരസ്കാരത്തിന് ആരും അര്‍ഹരല്ല എന്നു പറയാനുള്ള ആര്‍ജവം എന്തേ പുരസ്കാര നിര്‍ണ്ണയ സമിതികള്‍ കാണിക്കുന്നില്ല?
എല്ലാവര്ക്കും അവാര്‍ഡുകള്‍ കൊടുത്തുകൊള്ളാമെന്ന് ശപഥം വല്ലതുമുണ്ടോ?
ഓരോ ആഴ്ചയുമിറങ്ങുന്ന ചലച്ചിത്രങ്ങളിലെ ഗാനങ്ങളുടെ നിലവാരം താഴോട്ടു താഴോട്ടു പോവുകയാണ്. എന്നിട്ടും പാട്ടുകള്‍ പിറന്നുകൊണ്ടേയിരിക്കുന്നു. ഇതാ, 'കാറ്റ് കടല്‍ അതിരുകള്‍' എന്ന ചിത്രത്തിലെ ഈ ഗാനം ശ്രദ്ധിക്കുക. രചന: ഹസീന എസ്. കാനം; സംഗീതവും ആലാപനവും കെ.വി.അമ്പൂട്ടി.
''കടലായ് അലയും മനസ്സേ നീയുലാതെന്നുയിരില് വാ
കനലായ് എരിയും മിഴിയില്‍ നീ തണലായെന്നരികില് വാ''

കെ.വി.അമ്പൂട്ടിയുടെ സംഗീതമാണോ ആലാപനമാണോ കൂടുതല്‍ മോശം എന്നുചോദിച്ചാല്‍ ആലാപനം എന്നായിരിക്കും ഉത്തരം. കാരണം തെല്ലും ആകര്‍ഷകമല്ല അദ്ദേഹത്തിന്റെ ആലാപനം എന്നതിനുപുറമെ പല അക്ഷരങ്ങളും വാക്കുകളും വിഴുങ്ങിക്കളയുകയോ വ്യക്തമല്ലാതെ പാടുകയോ ചെയ്യുന്നുണ്ട്. അദ്ദേഹം ഇനിയും ഇത്തരം സാഹസത്തിന് മുതിരരുത് എന്ന് അപേക്ഷിക്കുന്നു.
കടലിനെയും മനസ്സിനെയും താരതമ്യപ്പെടുത്തിക്കൊണ്ട് പല ഗാനങ്ങളും ഇതിനുമുമ്പ് ചലച്ചിത്രങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറെ ശ്രദ്ധേയമായത് 'മദനോത്സവം' എന്ന ചിത്രത്തിനു വേണ്ടി ഒ.എന്‍.വി കുറുപ്പ് എഴുതിയ ഈ ഗാനമാണ്.
''സാഗരമേ ശാന്തമാക നീ
സാന്ധ്യരാഗം മായുന്നിതാ
ചൈത്രദിനവധു പോകയായ്
ദൂരെ യാത്രാമൊഴിയുമായ്''
ഒ.എന്‍.വിയുടെ ഗാനത്തിലെ ആദ്യത്തെ വരിയുടെ അതേ ആശയം തന്നെയാണ് ഹസീനയും സ്വന്തം ഗാനം തുടങ്ങാന്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. 'മദനോത്സവ'ത്തിലെ ഗാനം കാവ്യമയമാണെങ്കില് 'കാറ്റ് കടല്‍ അതിരുകള്‍' എന്ന ചിത്രത്തിലെ ഗാനം ഗദ്യമയമാണ്. മനസ്സ് ഉയിരില്‍ വരുന്നതിന്റെ രഹസ്യമൊന്നും ചോദിച്ചേക്കരുത്. കഥയില്‍ മാത്രമല്ല ഗാനത്തിലും ചോദ്യമില്ല.
''ഇലകള്‍ പൊഴിയും മരമായ് വഴിയില്‍ നോവേറെ പതിയെ
പ്പൊതിയും മലരാകുന്നു പതിയെപ്പൊതിയും
പ്രണയക്കാറ്റാല്‍ തീയാറ്റുമോ
ദൂരെ ദൂരെ നീ മാരിവില്ലുപോല്‍ മാഞ്ഞുപോകയാണോ
ചാരെ വന്നു നീ പ്രാണവീണയില് ഈണമായിടാതെ
വനിയില്‍ നിറയും മലരിന് മധുവും നീയാകവെ
ഇരുളില്‍ ഇലയില്‍ നനയും മിഴിയില്‍ ഞാന്‍ തേടവെ
ഇനിയും വരുമോ ഇതിലോ വരുമോ നീ
അരികില്‍ വരുമോ നീ''

വാക്കുകളുടെ ആവര്‍ത്തനം ഗാനത്തിനു ചിലപ്പോള്‍ വലിയ ഗുണം ചെയ്യും.
''വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാന്‍ മോഹം'' (ഒ.എന്‍.വി-ചില്ല്)
വലിയ തത്ത്വമാണ് ഈ ഈരടിയിലൂടെ കവി പറഞ്ഞിരിക്കുന്നത്. അതേസമയം ഹസീനയുടെ ഗാനത്തിലെ ആവര്‍ത്തനം നമ്മെ വല്ലാതെ അലോസരപ്പെടുത്തും. പരസ്പരബന്ധമില്ലാതെ ചിലതു പറയുന്നു എന്നല്ലാതെ കവിതയുടെ മൂശയില്‍ ഗാനശില്പ്പം വാര്‍ത്തെടുക്കാന്‍ ഈ പാട്ടെഴുത്തുകാരി അശക്തയാണ്. എന്താണ് ഗാനത്തില്‍ എഴുതി നിറച്ചതെന്ന് ഹസീന തെല്ലെങ്കിലും ആലോചിച്ചിട്ടുണ്ടോ എന്നു സംശയമാണ്.
അല്പായുസ്സുകളായ ഇത്തരം പാട്ടുകള്‍ കൊണ്ട് നമ്മുടെ കലാരംഗം എന്തുനേടുന്നു എന്ന് സഹൃദയര്‍ സദയം ചിന്തിക്കുക. തുടക്കത്തില്‍ മോശമായിരുന്ന നമ്മുടെ ഗാനരംഗം ചിലരുടെ ഇടപെടലുകള്‍ കൊണ്ട് മികച്ചതാവുകയും മറ്റുചിലര്‍ കടന്നുവന്നപ്പോള്‍ വീണ്ടും മോശമാവുകയും മറ്റുചിലര്‍ തുടക്കകാലത്തേക്കാള്‍ കഷ്ടമായിരിക്കുന്ന അവസ്ഥ.
'ലക്ഷം മാനുഷ്യര്‍ കൂടും സഭയില്‍ ലക്ഷണമൊത്തവര്‍ ഒന്നോരണ്ടോ' എന്ന് കുഞ്ചന്‍ നമ്പ്യാര്‍ പാടി. ഗാനങ്ങളില്‍ ലക്ഷണമൊത്തവ അത്ര പോലുമില്ല.

Comments