
ബോളിവുഡ് നടന് സല്മാന് ഖാന് ഇപ്പോള്‍ പാട്ടിന്റെ വഴിയിലാണ്. ഈയടുത്താണ് അദ്ദേഹം സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങിയത്. അദ്ദേഹം തന്നെ പാടി അഭിനയിച്ച ആദ്യം ഗാനം 'പ്യാര് കരോന'യും അതിലൂടെ റിലീസ് ചെയ്തിരുന്നു. ലോക്ക്ഡൗണ്‍ തുടങ്ങിയതിന് ശേഷം ചില സുഹൃത്തുക്കള്‍ക്കൊപ്പം അദ്ദേഹത്തിന്റെ പനവേലിലുള്ള ഫാംഹൗസിലാണുള്ളത്.
ഫാംഹൗസില്‍ ചിത്രീകരിച്ച അടുത്ത ഗാനത്തിന്റെ ടീസര്‍ പുറത്തു വിട്ടിരിക്കുകയാണ് സല്മാന്. നാല് ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ഗാനം പാടിയിരിക്കുന്നത് സല്മാന് തന്നെയാണ്. അദ്ദേഹത്തിനൊപ്പം ബോളിവുഡ് നടി ജാക്വലിന് ഫെര്‍ണാണ്ടസും ഗാനത്തില്‍ അഭിനയിച്ചിട്ടുണ്ട്. ജാക്വലിനും സല്‍മാന്റെ ഫാംഹൗസിലാണ് ലോക്ക്ഡൗണ്‍ ചെലവഴിക്കുന്നത്.
ട്വിറ്ററിലൂടെയാണ് സല്മാന് ഗാനത്തിന്റെ ടീസര്‍ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം മാതൃദിനത്തിന്റെ ആശംസകളും ചേര്‍ത്തിട്ടുണ്ട്. ഫാംഹൗസില്‍ സ്റ്റാഫുള്‍പ്പെടെ എല്ലാരും ബോറടിച്ചു തുടങ്ങിരുന്നു അതുകൊണ്ട് രണ്ടുപേരും ചേര്‍ന്ന് ഇങ്ങനെ മ്യൂസിക്ക് വീഡിയോ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചതെന്ന് സല്മാന് കഴിഞ്ഞ ദിവസം പങ്കുവെച്ച് പ്രൊമോയില്‍ പറഞ്ഞിരുന്നു.
Tere bina... wishing all mothers a v happy Mother’s Dayhttps://t.co/xWPluF2nDe@Asli_Jacqueline #AjayBhatia @Musicshabbir @adityadevmusic @abhiraj21288 #SaajanSingh#TereBinaTeaser
— Salman Khan (@BeingSalmanKhan) May 10, 2020
ഗാനം മുഴുവനായും ഫാംഹൗസിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പാടിയിരിക്കുന്നതും സംവിധാനവുമെല്ലാം സല്മാന് തന്നെയാണ്. ഷാബിര്‍ അഹമ്മദിന്റെ പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത്. ഈണം നല്‍കിയിരിക്കുന്നത് സല്‍മാന്റെ സുഹൃത്തായ അജയ് ഭാട്ടിയയാണ്. പാട്ട് മേയ് 12-ന് റീലിസ് ചെയ്യുമെന്നാണ് സല്മാന് അറിയിച്ചിരിക്കുന്നത്.






