
റായ്പൂര്‍: ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി അബോധാവസ്ഥയില്‍. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അജിത് ജോഗിയുടെ ജീവന് നിലനിര്‍ത്തുന്നതെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.
74 കാരനായ ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഢ് നേതാവ് അജിത് ജോഗിയെ ശനിയാഴ്ചയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഗ്രീനാരായണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസതടസ്സം നേരിടുന്നതിനാല്‍ തലച്ചോറിലേക്ക് ഓക്സിജന്‍ ലഭിക്കുന്നില്ല. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും കോമയിലേക്ക് നയിക്കുകയും ചെയ്തതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.






