
ലോക്ക്ഡൗണ് കാലം സോഷ്യല് മീഡിയയിലാണ് മിക്ക ആളുകളും സമയം ചിലവഴിക്കുന്നത്. സോഷ്യല് മീഡിയയില് നിരവധി വ്യാജ വാര്ത്തകള് പ്രചരിക്കുന്നുണ്ട്. ഇതിന് മിക്കപ്പോഴും ഇരയാകുന്നത് സിനിമ താരങ്ങള് തന്നെയാണ്. തനിക്കെതിരെ പ്രചരിച്ച ഒരു വ്യാജ വിഡിയോയ്ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടി രാകുല് പ്രീത് സിങ്.
ലോക്ക്ഡൗണ് കാലത്ത് താരം മദ്യം വാങ്ങാനായി പുറത്തിറങ്ങിയെന്ന തരത്തിലുള്ള വിഡിയോയാണ് ട്വിറ്ററില് വൈറലാകുന്നത്. കടയില് നിന്നും സാധനം വാങ്ങി റോഡ് മുറിച്ചു കടക്കുന്ന താരത്തെയാണ് വിഡിയോയില് കാണാന് കഴിയുക. രാകുലിന്റെ കൈകളില് ചെറിയ ബോട്ടിലുകള് കണ്ടതാണ് താരം മദ്യം വാങ്ങാനെത്തിയതാണ് എന്ന തരത്തില് പ്രചരിക്കപ്പെട്ടത്. ഈ വിഡിയോയ്ക്കെതിരെയാണ് താരം രംഗത്ത് എത്തിയത്. '' ആഹാ മെഡിക്കല് സ്റ്റോറുകളില് ഇപ്പോള് മദ്യവും വില്ക്കുന്നുണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നു'' - രാകുല് പറഞ്ഞു.
താരത്തിന് പിന്തുണയുമായി ആരാധകരും രംഗത്തെത്തി. മദ്യം വില്ക്കുന്നുണ്ടെങ്കില് അത് വാങ്ങുന്നതില് എന്താണ് തെറ്റെന്ന് ചിലര് ചോദിക്കുമ്പോള് സ്ത്രീകള് മദ്യം കഴിക്കുന്നത് മാത്രം തെറ്റാകുന്നത് എങ്ങനെയാണെന്നാണ് മറ്റു ചിലര് ചോദിക്കുന്നത്.







Comments