
ടെഹ്റാന്: ഇറാന്റെ നാവികസേനയുടെ യുദ്ധക്കപ്പല്‍ സ്വന്തം മിസൈല്‍ പതിച്ച് തകര്‍ന്നു. കപ്പലിലുണ്ടായിരുന്ന നാവിക സേനാംഗങ്ങള്‍ കൊല്ലപ്പെട്ടെന്നാണ് വിവരം.
നാവികസേനയുടെ പരിശീലനത്തിനിടെയാണ് അപകടം ഉണ്ടായത്. ഹോര്‍മൂസ് കടലിടുക്കിന് സമീപത്താണ് അപകടം നടന്നത്. 23 പേര് കൊല്ലപ്പെട്ടെന്നാണ് പ്രാഥമിക വിവരം. നാവിക സേനയുടെ ജാമറന്‍ എന്ന കപ്പലില്‍ നിന്നാണ് മിസൈല്‍ തൊടുത്തത്.
40 പേര് മിസൈല്‍ വീണ് തകര്‍ന്ന യുദ്ധക്കപ്പലില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇവരെല്ലാവരും കൊല്ലപ്പെട്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.






