
ഭോപ്പാല്‍: സിനിമയിലെ സാഹസികരംഗം അനുകരിച്ച പോലീസ് ഇന്‍സ്പെക്ടര്‍ക്ക് പണികിട്ടി. മധ്യപ്രദേശിലെ ദമോഹ് സ്റ്റേഷന് ചാര്‍ജുണ്ടായിരുന്ന എസ് ഐ മനോജ് യാദവാണ് സിനിമാരംഗം അനുകരിച്ച് പുലിവാലുപിടിച്ചത്. എസ്ഐയുടെ സാഹസികപ്രകടനത്തിന്റെ വീഡിയോ വൈറലായത് വേഗത്തിലാണ്. നടനല്ല, സബ് ഇന്‍സ്പെക്ടറാണ്...!!എന്ന അടിക്കുറിപ്പോടെ സുപ്രിയ ഭരദ്വാജ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ 77,000 ലധികം പേരാണ് കണ്ടത്.
അജയ് ദേവഗണ്‍ മുഖ്യവേഷത്തിലെത്തിയ ഫൂല് ഓര് കാണ്ടെ(1991)യിലെ ഒരു രംഗമാണ് മനോജ് യാദവ് അനുകരിച്ചത്. റോഡിലൂടെ തൊട്ട് തൊട്ട് ഒരേ വേഗത്തില്‍ നീങ്ങുന്ന രണ്ട് ഹോണ്ട കാറുകള്‍ക്ക് മുകളില്‍ രണ്ടു കാലുകള്‍ വെച്ച്, പോലീസ് യൂണിഫോമില്‍ കൂളിങ് ഗ്ലാസ് വെച്ച് അടിപൊളി പോസിലാണ് മനോജ് യാദവ് വീഡിയോയില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ചത്. അജയ് ദേവ്ണിഗന്റെ തന്നെ സിങ്കം സിനിമയിലെ ബാക്ക്ഗ്രൗണ്ട് സ്കോറുമുണ്ട്.
എസ്പി അന്വേഷണത്തിന് ഉത്തരവിട്ടു എന്നും സുപ്രിയ കുറിച്ചിട്ടുണ്ട്. സാഗര്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ജനറല്‍ അനിസല് ശര്‍മ വിഷയം ഗൗരവമായെടുത്തു. താക്കീതും പിഴയും നല്കി. മനോജിനെ സ്റ്റേഷന് ചുമതലയില്‍ നിന്ന് ഒഴിവാക്കി. കൂടാതെ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് 5000 രൂപ പിഴയും ചുമത്തി.
Actor नही, Sub Inspector है ... !!! #MadhyaPradesh के दमोह जिले के एक सब इंस्पेक्टर 👇🏼 का वीडियो !
एसपी ने दिए जांच के आदेश... pic.twitter.com/P2mMQy3Bnx— Supriya Bhardwaj (@Supriya23bh) May 11, 2020






