
മൊബൈല്‍ ഫോണുകള്‍, ഐപാഡുകള്‍, ലാപ്ടോപ്പുകള്, കറന്‍സി നോട്ട്, പേപ്പറുകള്‍ പോലുള്ളവ ശുചീകരിക്കുന്നതിനായി ഹൈദരാബാദിലെ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് (ഡിആര്‍ഡിഓ) പ്രീമിയര്‍ ലാബും റിസര്‍ച്ച് സെന്റര്‍ ഇമാരത്തും (ആര്.സി.ഐ) ചേര്‍ന്ന് കോണ്ടാക്റ്റ് ലെസ് സാനിറ്റൈസേഷന്‍ കാബിനറ്റ് വികസിപ്പിച്ചു. ഡിഫന്‍സ് റിസര്‍ച്ച് അള്‍ട്രാവയലറ്റ് സാനിറ്റൈസര്‍ (ധ്രുവ്സ്) ആണ് പുറത്തിറക്കിയത്.
360 ഡിഗ്രിയില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ വസ്തുക്കളിലേക്ക് പതിപ്പിച്ചാണ് ഇത് അണവിമുക്തമാക്കുന്നത്.ഇത് സ്വയം പ്രവര്‍ത്തിക്കും. അതുകൊണ്ടുതന്നെ സ്പര്‍ശനം ആവശ്യമായി വരില്ല. പ്രോക്സിമിറ്റി സെന്‍സര്‍ സ്വിച്ചുകള്‍, തുറക്കാനും അടയ്ക്കാനും സാധിക്കുന്ന ഡ്രോയര്‍ സംവിധാനം ഇതിലുണ്ട്. അണുവിമുക്തമാക്കിക്കഴിഞ്ഞാല് യന്ത്രം സ്വയം സ്ലീപ്പ് മോഡിലേക്ക് മാറും. ഉപകരണം പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടി ഒരാള്‍ നില്‍ക്കേണ്ടി വരില്ല. കറന്‍സി നോട്ടുകള്‍ അണുവിമുക്തമാക്കുന്നതിനായി ആര്‍സിഐ 'നോട്ട്സ് ക്ലീന്‍' എന്ന് പ്രത്യേകം ഉപകരണം വികസിപ്പിച്ചിട്ടുണ്ട്.






