
സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടെ കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ച് നടന് വിനു മോഹന്‍. കോവിഡ് കാലത്ത് തെരുവില്‍ കഴിയുന്ന നിരാലംബരായവര്‍ക്ക് മൊബൈല്‍ ബാത്ത് സര്‍വീസുമായി സജീവമാണ് വിനു മോഹനും ഭാര്യ വിദ്യയും മറ്റ് സുഹൃത്തുക്കളും. ഇതിനിടെയാണ് വിനുവിന്റെ പിറന്നാള്‍ എത്തിയത്. ഇതോടെ തെരുവില്‍ വെച്ച് കേക്ക് മുറിച്ച് വിനു പിറന്നാള്‍ ആഘോഷിക്കുകയായിരുന്നു.
പിറന്നാള്‍ ആഘോഷത്തിന്റെയും ആശംസകളുടെയും വിഡിയോ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. നടന്മാരായ മോഹന്‍ലാല്‍, സുരേഷ് ഗോപി അടക്കമുള്ളവര്‍ താരത്തിന് പിറന്നാള്‍ ആശംസിച്ചിട്ടുണ്ട്. തെരുവില്‍ കഴിയുന്ന നിരാംലബരെ കുളിപ്പിക്കാന്‍ മൊബൈല്‍ ബാത്ത് സര്‍വീസുമായാണ് 'അമ്മ' സംഘടന ഇപ്പോള്‍ രംഗത്തുള്ളത്. വിനു മോഹനും കുറച്ചു നാളുകളായി ഈ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.






