എണ്‍പതുകളില്‍ മലയാളസിനിമയില്‍ വിസ്മയ ബോക്സോഫീസ് തരംഗം സൃഷ്ടിച്ച നടനാണ് ശങ്കര്‍. ഒരു തലൈരാഗത്തിലൂടെ തമിഴ്പ്രേക്ഷരെ കീഴടക്കിയ ശങ്കര്‍ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളി'ലൂടെ മലയാളക്കരയെയും കീഴടക്കി. നിര്‍ഭാഗ്യവശാല്‍ ശങ്കറിന് വ്യത്യസ്തവേഷങ്ങള്‍ ലഭിച്ചില്ല. ഒരേയൊരു സംവിധായകന് മാത്രമാണ് ശങ്കറിനെ റൊമാന്റിക് ഹീറോ എന്ന ചതുരക്കള്ളിയില്നിന്ന് പുറത്തുനിര്‍ത്തിയത്. ആ സംവിധായകന്റെ പേര് എ.ആര്. ജോസ്. അദ്ദേഹം കഥയും തിരക്കഥയുമെഴുതി തിരശീലയിലെത്തിച്ച ശങ്കര്‍ ചിത്രത്തിന്റെ പേര് ഗുഹ. ചെറിയ പിഴവിനെ വലിയ തെറ്റായി കാണുന്ന ഒരു യുവാവിന്റെ പലായനമാണ് ഈ ചിത്രം. 1982 സെപ്റ്റംപര്‍ 28ന് റിലീസ് ചെയ്ത 'ഗുഹ' റൊമാന്റിക് ഹീറോയ്ക്കപ്പുറം ശങ്കര്‍ മികച്ച നടനാണെന്ന് കൂടി തെളിയിച്ചു.
കോടീശ്വരനും വിഭാര്യനുമായ ചന്ദ്രശേഖരകൈമള് നര്‍ത്തകിയായ അനിതയെ വിവാഹം കഴിച്ചു. അനിത ദരിദ്ര കുടുംബത്തിലെ ഏകആശ്രയമാണ്. ആദ്യഭാര്യയില്‍ കൈമള്‍ക്ക് സുവര്‍ണ്ണ എന്ന മകളുണ്ട്. സുവര്‍ണ്ണയുടെ എതിര്‍പ്പിനെ മറികടന്നാണ് കൈമള്‍ അനിതയെ വിവാഹം കഴിച്ചത്. അനിതയുമായുള്ള കിടപ്പറ ബന്ധം കൈമള്‍ക്ക് അസാധ്യമായി.
കൈമളുടെ കണക്കുകള്‍ നോക്കാനായി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ദാസെത്തുന്നു. സുന്ദരനായ ദാസിന്റെ സാമീപ്യം അനിതയ്ക്ക് പുളകമായി. അനിതയും ദാസും തമ്മില്‍ രതിയുടെ മഴക്കുളിരില് നനഞ്ഞു. ഇരുവരും തമ്മിലുള്ള അവിശുദ്ധബന്ധം പുരോഗമിക്കവെ സുവര്‍ണ്ണ എത്തി. ഭര്‍ത്താവായ പ്രഭുവുമായുള്ള ദാമ്പത്യബന്ധം തകര്‍ത്തെറിഞ്ഞാണ് സുവര്‍ണ്ണയുടെ മടങ്ങിവരവ്. സുവര്‍ണ്ണയുടെ ക്യാമ്പസ് പ്രണയമാണ് പ്രഭുവുമായി തെറ്റിപ്പിരിയാനുള്ള കാരണം.
സൂക്ഷ്മബുദ്ധിശാലിയായ സുവര്‍ണ്ണ അനിതയും ദാസും തമ്മിലുള്ള രതിരഹസ്യം തിരിച്ചറിഞ്ഞു. തന്നിലെ വികാരങ്ങള്‍ തീര്‍ക്കാനുള്ള ഉപകരണമായി ദാസിനെ സുവര്‍ണ കണ്ടു. സുവര്ണയുമായും ദാസ് ബന്ധപ്പെട്ടു.
രണ്ട് സ്ത്രീകളുമായുള്ള അഗമ്യഗമനത്തില്‍ ദാസ് തകര്‍ന്നു. ഭാര്യ ദേവുവിന് മുമ്പില്‍ അയാള്‍ പശ്ചാത്താപ വിവശനായി. ഊണും ഉറക്കവും നഷ്ടപ്പെട്ട് ഭ്രാന്താവസ്ഥയിലായ ദാസിനെ ദേവു സൈക്യാട്രിസ്റ്റായ പ്രസാദിന്റെ അടുക്കല്‍ എത്തിക്കുന്നു. ഹിപ്നോട്ടിസത്തിന്റെ സാധ്യതയിലൂടെ പ്രസാദ് ദാസിന്റെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞു.
ദാസിന്റെ കൗമാരം രതിയുടെ വേദന നിറഞ്ഞതായിരുന്നു. വീട്ടിലെ വേലക്കാരിയാണ് ദാസിനെ രതി വൈകൃതങ്ങളുടെ ലോകത്തേക്ക് ഉയര്‍ത്തിയത്. അതിന്ശേഷം ദാസ് അതാസ്വദിച്ചു. സ്ത്രീകള്‍ രതിചിന്തയോടെ എത്തുമ്പോള്‍ പിന്മാറാന് അയാള്‍ക്ക് കഴിഞ്ഞില്ല. ഇതായിരുന്നു ദാസിന്റെ പ്രശ്നം. സ്ത്രീയുടെ ആജ്ഞാശക്തിക്ക് മുമ്പില്‍ ദാസ് കീഴടങ്ങിക്കൊണ്ടിരുന്നു.
അനിതയും സുവര്‍ണയും തന്റെ ദാമ്പത്യത്തെ തകര്‍ക്കുമെന്ന് ദാസ് ഭയന്നു. പ്രഭുവിനോട് സുവര്‍ണയെ സ്വീകരിക്കണമെന്ന് ദാസ് അഭ്യര്‍ത്ഥിക്കുന്നു. പക്ഷേ പ്രഭു പിന്മാറി. കൈമളോട് കാമാസക്തയായ അനിതയെ ഉപേക്ഷിക്കാന്‍ ദാസ് പറയുന്നു. ഭ്രാന്തന്റെ വചനമെന്ന് ചൊല്ലി കൈമളും അത് നിരസിച്ചു.

അനിതയും സുവര്ണയുമായുള്ള ദാസിന്റെ ലൈംഗികബന്ധം പ്രഭുവും കൈമളും അറിയുന്നു. ഇതോടെ കുടുംബബന്ധങ്ങള്‍ കൂടുതല്‍ ശിഥിലമായി. പ്രതികാരദാഹിയായ പ്രഭു ദാസിനെ ശാരീരികമായും നേരിട്ടു. ആ ഏറ്റുമുട്ടലില്‍ പ്രഭു കൊല്ലപ്പെട്ടു.
സുവര്‍ണയും അനിതയും കൈമളും തന്റെ ദാമ്പത്യജീവിതത്തെ തകര്‍ക്കുമെന്ന് ഭയന്ന ദാസ് മൂവരെയും വകവരുത്താന്‍ തീരുമാനിച്ചു. കൊടൈക്കനാലില്‍വച്ച് സുവര്‍ണയെ വക വരുത്താന്‍ ശ്രമിക്കുന്നതിനിടെ കാല് വഴുതി കൊക്കയിലേക്ക് വീണ് അവള് മരിച്ചു. അനിത ദാസിന്റെ മുമ്പില്‍വച്ച് വിഷം കഴിച്ച് മരിച്ചു. കൈമളിനെ കൊല്ലാന്‍ ശ്രമിക്കവെ ഹൃദയാഘാതത്താല്‍ അയാളും മരിച്ചു. ഒരു കുടുംബത്തിലെ നാല് ദുരൂഹമരണങ്ങള്‍ അന്വേഷിക്കാന്‍ പോലീസെത്തി.
കൈമളുടെ മരണത്തിന് സാക്ഷിയായ വളര്‍ത്തുനായ തന്റെ ചോര പുരണ്ട അധ്യായങ്ങള്‍ പുറത്തെത്തിക്കുമെന്ന് ദാസ് ഭയക്കുന്നു.
വളര്‍ത്തുനായയെ കൊല്ലാന്‍ അയാള്‍ ശ്രമിച്ചു. ഇതുകണ്ട ദേവു ഡോ.പ്രസാദിനോട് ദാസിന്റെ ക്രൗര്യഭാവം അറിയിക്കുന്നു. ദുരൂഹമരണത്തിന് പിന്നില്‍ ദാസാണെന്ന് പ്രസാദ് മനസിലാക്കി. അതയാള്‍ പോലീസിനെ അറിയിച്ചു.
ഏത് നിമിഷവും തന്നെതേടി പോലീസെത്തുമെന്ന് ഭയന്ന് ദാസ് ദേവുവുമായി രക്ഷപെടാന്‍ ശ്രമിച്ചു. പക്ഷേ പോലീസ് ദാസിനെ പിന്തുടര്ന്നെത്തി. നിസഹായനായി കത്തികൊണ്ട് കയ്യിലെ ഞരമ്പറുത്ത് ആത്മഹത്യക്ക് ശ്രമിച്ച ദാസിനെ പോലീസ് രക്ഷിച്ചു. ദേവുവിന്റെ മടിയില്‍ അര്‍ദ്ധബോധാവസ്ഥയില്‍ കിടന്ന് ആശുപത്രിയിലേക്ക് പോകുന്ന ദാസിന്റെ ദൃശ്യത്തോടെ ഗുഹ എന്ന ത്രില്ലര്‍ അവസാനിക്കുന്നു.
ശങ്കറിന് സംഭവിച്ചത്
ഈ ലേഖകനും ശങ്കറും ഉറ്റസുഹൃത്തുക്കളാണ്. നിശബ്ദനായി സിനിമയില്‍ നിന്നുമകന്ന ശങ്കറിന്റെ അവിസ്മരണീയ കാലം സിനിമാമംഗളത്തിലൂടെ ലേഖകന്‍ പുറത്തുകൊണ്ടുവന്നു. ശങ്കറുമായുള്ള സംഭാഷണത്തിനിടയില്‍ ഏറ്റവും സ്ട്രഗിള്‍ ചെയ്ത് അഭിനയിച്ച വേഷമേതെന്ന് ലേഖകന്‍ ചോദിച്ചു. ഗുഹ എന്നായിരുന്നു ഒരുകാലത്തെ റൊമാന്റിക് ഹീറോയുടെ ഉത്തരം. ഗുഹയ്ക്ക് ശേഷം വ്യത്യസ്തമായ വേഷങ്ങള്‍ ശങ്കറിനെ തേടിയെത്തിയില്ല. അതിന് വേണ്ടി ശങ്കര്‍ ശ്രമിച്ചതുമില്ല. ഗുഹയിലെ ദാസിലൂടെ തന്റെ അഭിനയജീവിതത്തിന് സിഗ്നേച്ചര്‍ ഇട്ടെങ്കിലും റൊമാന്റിക് ഹീറോയുടെ അലൗകീകമായ പ്രപഞ്ചത്തില്‍ തന്നിലെ നടനെ മറക്കുകയായിരുന്നു.
അതുകൊണ്ടുതന്നെ അദ്ദേഹം വളരെ വേഗത്തില്‍ ഔട്ടായി. ഗുഹയിലെ ദാസ് ശങ്കറിന്റെ അഭിനയപ്രാവീണ്യം വ്യക്തമാക്കുന്ന ഏകചിത്രമായി മാറി. ഇതാണ് ശങ്കറിന്റെ ദുരന്തം. ദാസിനെപ്പോലെ വ്യത്യസ്ത വേഷങ്ങള്‍ ചെയ്തിരുന്നെങ്കില്‍ ശങ്കര്‍ ഇപ്പോഴും മലയാളസിനിമയിലെ അവിഭാജ്യഘടകമായി തുടരുമായിരുന്നു. കൈമളായി ബഹദൂറും ഡോ.പ്രസാദായി വിന്‍സെന്റും അനിതയായി പൗര്‍ണമിയും ദേവുവായി അംബികയും സുവര്ണയായി മേനകയും പ്രഭുവായി വിജയനും അഭിനയിച്ചു.
വിജയന് എന്ന പ്രതിഭ
മലയാളിയായ വിജയന് മീശ വിജയന് എന്നപേരില്‍ ഒരുകാലത്ത് തമിഴ്സിനിമയെ അടക്കിവാണ ചരിത്രമുണ്ടായിരുന്നു. 'കിഴക്കേ പോകും റെയിലി'ലൂടെയാണ് തമിഴ്നാട്ടില്‍ വിജയന് ശ്രദ്ധേയനാകുന്നത്. തുടര്‍ന്ന് കുറേയേറെ തമിഴ്ചിത്രങ്ങളില്‍ വിജയന് നായകനായി. കയം തുടങ്ങിയ സൂപ്പര്‍ഹിറ്റ് മലയാളചിത്രങ്ങളിലും വിജയനെത്തി. സ്വകാര്യജീവിതത്തിലെ അച്ചടക്കമില്ലായ്മയും മദ്യപാനാസക്തിയും വിജയനെ സിനിമാലോകത്തുനിന്നു പുറന്തള്ളി. ഗുഹയിലെ പ്രഭു വിജയന് തകര്‍ത്തഭിനയിച്ച വേഷമാണ്. ഇരുപതിലേറെ തമിഴ്ചിത്രങ്ങളില്‍ വേഷമിട്ട വിജയന്റെ അന്ത്യം ദയനീയമായിരുന്നു. കോടമ്പാക്കത്തെ സുഹൃത്തിന്റെ ഒറ്റമുറി വീട്ടില്‍ വിജയന് ഒടുങ്ങി. ചലച്ചിത്രരംഗത്തെ പ്രമുഖരാരും അന്ത്യോപചാരം അര്‍പ്പിക്കാന്‍ അവിടെ എത്തിയില്ല. വിജയനെന്ന മികച്ച അഭിനേതാവിനെ ചലച്ചത്രലോകം മറന്നു. ഇപ്പോള്‍ കാലവും.

Comments