
കൊല്‍ക്കത്ത : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന് ഇന്ന് പ്രഖ്യാപിച്ച 20 ലക്ഷം രൂപയുടെ സാമ്പത്തിക പാക്കേജില്‍ പ്രതികരണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് ഒരു വലിയ പൂജ്യമാണെന്ന് മമത പരിഹസിച്ചു.
പാക്കേജില്‍ സംസ്ഥാനങ്ങള്‍ക്ക് ഒന്നുമില്ല. പൊതുജനങ്ങള്‍ക്കായി ഒന്നും ചെലവഴിച്ചിട്ടില്ല. പണം കൈമാറുന്നില്ല. കോവിഡ് പ്രതിരോധത്തിനു പോലും പണം നീക്കിവെച്ചിട്ടില്ലെന്നും മമത പറഞ്ഞു.
നിര്‍മല സീതാരാമന്റെ വാര്‍ത്താസമ്മേളനത്തിന് തൊട്ടുപിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മമത. 'ഇത് വെറും കണ്ണില്‍ പൊടിയിടല്‍ മാത്രമാണ്. അവര്‍ ആളുകളെ വഞ്ചിക്കുന്നു. ഫെഡറല്‍ ഘടനയെ തന്നെ തകിടം മറിക്കുകയാണ്.' മമത പറഞ്ഞു.






