
മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ മുംബൈയിലുള്ള ധാരാവിയില്‍ 66 പുതിയ കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ ധാരവിയില്‍ രോഗ ബാധിതരുടെ എണ്ണം ആയിരം കടന്നു. ധാരാവിയില്‍ രോഗ ബാധിതരുടെ എണ്ണം 1,028 ആയതായി ആരോഗ്യ മന്ത്രാലയത്തിന്റെ രേഖകളില്‍ വ്യക്തമാക്കുന്നു.
ധാരാവിയില്‍ ഇതുവരെ 40 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ചൊര്വ്വാഴ്ച ധാരാവിയില്‍ 46 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഒരു മരണവും സ്ഥിരീകരിച്ചിരുന്നു. ധാരാവിയില്‍ മതുംഗ ലേബര്‍ ക്യാമ്പ്, 90 ഫീറ്റ് റോഡ്, കുംഭര്‍വാഡ, ട്രാന്‍സിറ്റ് ക്യാമ്പ്, ക്രോസ് റോഡ്, നായ്ക് നഗര്‍ എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയില്‍ ഇതുവരെ 23,401 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 4,786 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ സംസ്ഥാനത്ത് 868 മരണമാണ് സ്ഥിരീകരിക്കപ്പെട്ടത്.






