
1960കളുടെ ആരംഭത്തില്‍ സിനിമയിലെത്തിയ നടിയാണ് ഷീല. രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയില്‍ നിറഞ്ഞു നിന്ന താരമാണ് ഷീല. അന്തരിച്ച നടന് പ്രേം നസീറിനൊപ്പം ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ച താരജോഡി എന്ന റെക്കോര്‍ഡും ഷീലയ്ക്കാണ്. ഇപ്പോള്‍ നസീറിനെക്കുറിച്ച് ചില തുറന്നു പറച്ചിലുകള്‍ നടത്തുകയാണ് ഷീല.
'' ഇന്നേവരെ എനിക്കൊപ്പം അഭിനയിച്ച ഒരു ചിത്രങ്ങളിലും അദ്ദേഹം പാടിയല്ല അഭിനയിച്ചത്. കാതിനടുത്തു വന്ന് പാടുന്ന രംഗങ്ങളുണ്ട് പല ഗാനത്തിലും. പക്ഷേ, ഒരു ശബ്ദം പോലും അദ്ദേഹത്തിന്റെ വായില്‍ നിന്ന് കേള്‍ക്കില്ല. വെറും ചുണ്ടനക്കം മാത്രം. പക്ഷേ, ആ പാട്ടുകളൊന്നും ഇദ്ദേഹമല്ല പാടിയതെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ.
അദ്ദേഹം ഒരു പെര്‍ഫെക്ഷനിസ്റ്റ് ആയിരുന്നു. ഒരുപാട് ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടും ഒരിക്കല്‍ പോലും അദ്ദേഹം പാട്ട് പാടുന്നത് താന്‍ കേട്ടിട്ടില്ല. പി. സുശീലയോ ജാനകിയോ പാടുന്ന അതേ പിച്ചില്‍ പാടിയാണ് ഞാന്‍ അഭിനയിക്കാറുള്ളത് പക്ഷേ, നസീര്‍ ഒരിക്കല്‍ പോലും പാടിയിരുന്നില്ല'' ഷീല തുറന്നു പറയുന്നു.






