
ലോകം മുഴുവന്‍ മാതൃദിനം ആഘോഷിച്ചത് കഴിഞ്ഞ ദിവസമാണ്. നിരവധി പേരാണ് അമ്മമാര്‍ക്ക് ആശംസയുമായി എത്തിയത്. അമ്മയുടെ ഇഷ്ടങ്ങളെ കുറിച്ചും അമ്മയുടെ കരുതലിനെ കുറിച്ചുമൊക്കെ മക്കളൊക്കെ സോഷ്യല്‍ മീഡിയയില്‍ രസകരമായ കുറിപ്പാണ് പങ്കുവെച്ചത്. ഇപ്പോള്‍ ബാഞ്ചോ എമേഴ്സണ്‍ എന്ന യുവാവ് തന്റെ അമ്മയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചതാണ് ശ്രദ്ധേയമാകുന്നത്. തനിക്ക് 28 വയസായെന്നും എന്നാല്‍ അമ്മയെ കണ്ടാല്‍ ഇപ്പോഴും പ്രായം തോന്നില്ലെന്നുമാണ് ഇദ്ദേഹം കുറിച്ചത്. ഇരുവരുടേയും ചിത്രം കണ്ടാല്‍ അങ്ങനെ തന്നെയാണെന്ന് നമുക്ക് മനസിലാകുകയും ചെയ്യുന്നു. ദി മലയാളി ക്ലബ് എന്ന സോഷ്യല്‍ മീഡിയ കൂട്ടായ്മയിലാണ് ബാഞ്ചോ അമ്മയുടെ ചിത്രം പങ്കുവെച്ച് കുറിപ്പെഴുതിയത്.
ബാഞ്ചോയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;
Mothers Day Challenge
സത്യം പറ, നിന്റെ പെങ്ങള് അല്ലെ .. ചേച്ചി അല്ലെ .. ഇതൊക്കെ ആണ് സാധാരണ കിട്ടാറുള്ള കമ്മെന്റ്സ് .. അനിയത്തി ആണോ എന്ന് വരെ ചോദിച്ചിട്ട് ഉണ്ട്.
അമ്മയ്ക്ക് ജയ്പൂര്‍ ജോലി ആയിരുന്ന കൊണ്ട് എന്റെ പേരെന്റ്സ് മീറ്ററിംഗിന് ഒന്നും വരാന്‍ പറ്റിയിരുന്നില്ല. എന്റെ ഓര്‍മയില്‍ പ്ലസ് ടൂവിന് പഠിക്കുമ്പോള്‍ ഒരു തവണ വന്നു . അന്ന് പ്രിന്‍സിപ്പാള്‍ ചേച്ചി പറ്റില്ല, അമ്മയോ അച്ഛനോ വരണം എന്ന് പറഞ്ഞു മമ്മിയെ തിരിച്ചു വിട്ടു.
ഇതുപോലെ ഉള്ള അമ്മയും മകനും ഉണ്ടോ ?
വയസ് മെന്‍ഷന്‍ ചെയ്താല്‍ മമ്മി ഓടിക്കും.
അതുകൊണ്ട് ചെയ്യുന്നില്ല. എനിക്ക് വയസ് 28 ആയി
എനിക്ക് വയസായി വരുന്നു.. മമ്മിയ്ക്ക് വയസ് കുറഞ്ഞു വരുന്നു.
ഇനി ആരേലും മോള് ആണോ എന്ന് ചോദിക്കാതെ ഇരുന്നാല്‍ മതിയാരുന്നു ..






