
കുട്ടികളുടേയും പ്രായമായവരുടേയും കുട്ടികളുടേയും മനസ് ഒരുപോലെയാണ്. വളരെ നിഷ്കളങ്കരായിരിക്കും അവര്‍. വളരെ നിഷ്കളങ്കമായ ചിരിയും പ്രവൃത്തിയുമായിരിക്കും അവരുടേത്. ലോക്ക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ പ്രായമായവരുടേയും കുട്ടികളുടേയും നിരവധി വിഡിയോകള്‍ വൈറലായിരുന്നു. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു വിഡിയോയാണ് ശ്രദ്ധേയമാകുന്നത്. പ്രായമായ മുത്തശ്ശിയ്ക്ക് കണ്ണെഴുതി, പൊട്ടുകുത്തി നല്കുന്ന കുഞ്ഞിനെയാണ് വിഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.
കുട്ടിയ്ക്ക് മുന്പില് അനുസരണയോടെ ഇരിയ്ക്കുന്ന മുത്തശ്ശിയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. മോളുടെ മേക്കപ്പ് കഴിയുമ്പോള്‍ നിഷ്കളങ്കമായി ചിരിക്കുന്ന മുത്തശിയെയാണ് കാണാന്‍ സാധിക്കുന്നത്. ഈ ലോക്ക് ഡൗണ്‍ കാലത്തും ഇത്തരത്തില്‍ മനം കുളിര്‍പ്പിക്കുന്ന വീഡിയോകള്‍ ആളുകളെ രസിപ്പിക്കുന്നുണ്ട് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്ക് ചെയ്തിരിക്കുന്നതും രസകരമായ കമന്റുകള്‍ ചെയ്തിരിക്കുന്നതും.






