
വാട്സാപ്പ് സ്റ്റാറ്റസ് വീഡിയോകളുടെ ദൈര്‍ഘ്യം വീണ്ടും 30 സെക്കന്‍ഡായി വര്‍ധിപ്പിക്കുമെന്ന് റിപ്പോർട്ട്. വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് റിപ്പോർട്ട് പ്രകാരം വാട്സാപ്പിന്റെ ഏറ്റവും പുതിയ ബീറ്റാപതിപ്പില്‍ സ്റ്റാറ്റസ് വീഡിയോ ദൈര്‍ഘ്യം 30 സെക്കന്‍ഡ് ആക്കി വര്‍ധിപ്പിച്ചിച്ചു.
റിപ്പോർട്ട് പ്രകാരം വാട്സാപ്പിന്റെ 2.20.166 ബീറ്റാ അപ്ഡേറ്റിലാണ് സ്റ്റാറ്റസ് ദൈര്‍ഘ്യം 30 സെക്കന്‍ഡാക്കിയിരിക്കുന്നത്. ബീറ്റാ ആപ്പ് അപ്ഡേറ്റ് ചെയ്താല്‍ ഈ ഫീച്ചർ ലഭിക്കും. എന്നാല്‍ എല്ലാവരിലേക്കും ഇത് എത്തണമെങ്കില്‍ കുറച്ചു ദിവസം കൂടി കാത്തിരിക്കണം.
രണ്ട് മാസം മുമ്പാണ് വാട്സാപ്പ് സ്റ്റാറ്റസ് വീഡിയോ ദൈര്‍ഘ്യം 15 സെക്കന്‍ഡായി കുറച്ചത്. ലോക്ക്ഡൗണിനെ തുടര്‍ന്നുണ്ടായ ഇന്റര്‍നെറ്റിലെ തിരക്ക് കൈകാര്യം ചെയ്യുന്നതിനായി ആണ് വീഡിയോ ദൈര്‍ഘ്യം കുറച്ചത്. ഇന്ത്യയില്‍ മാത്രമാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.






