
ഡിസ്നി സ്ട്രീമിങിന്റെ മേധാവി സ്ഥാനം കെവിന് മേയര്‍ രാജിവെച്ചു. റിപ്പോർട്ട് അനുസരിച്ച് ടിക് ടോക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായാണ് കെവിന് മേയര്‍ എത്തുക. ഇത് കൂടാതെ അദ്ദേഹം ടിക് ടോക്കിന്റെ മാതൃസ്ഥാപനമായ ബൈറ്റ്ഡാന്‍സിന്റെ ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ (സിഒഒ) ആയും ചുമതലയേല്‍ക്കുമെന്നാണ് സൂചന.
ജൂണ്‍ ഒന്ന് മുതലാണ് കെവിന് ബൈറ്റ്ഡാന്‍സില്‍ ചുമതല ഏല്‍ക്കുന്നത്. ഇനി കെവിന്റെ ചുമതല കമ്പനിയുടെ ആഗോള വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുകയാണ്. ടിക് ടോക്കിന്റെ മേധാവി സ്ഥാനവും മ്യൂസിക്, ഗെയിമിങ്, ഹെലോ, വളര്‍ന്നുവരുന്ന വ്യവസായങ്ങള്‍ എന്നിവ ബൈറ്റ്ഡാന്‍സ് സിഒഒ സ്ഥാനത്ത് നിന്നും കെവിന് കൈകാര്യം ചെയ്യും.
ഡിസ്നി പ്ലസ് എന്ന സ്ട്രീമിങ് സേവനം കെവിന് മെയറുടെ ഏറ്റവും വലിയ നേട്ടമാണ്. നവംബറിലാണ് ഇത് ആരംഭിച്ചത്. അഞ്ച് കോടിയോളം ഉപയോക്താക്കളിലേക്ക് ഇതിനോടകം ഡിസ്നി പ്ലസ് എത്തിക്കഴിഞ്ഞു.






