
ന്യൂഡല്‍ഹി: മോദി വിരുദ്ധരുടെ പിന്തുണ കിട്ടാന്‍ പാകിസ്ഥാനില്‍ നിന്നുള്ള ഒരു ചിത്രം ട്വിറ്ററില്‍ പങ്കുവച്ച പ്രശസ്ത സിനിമാ നടി ശബാനാ ആസ്മിക്ക് പണികിട്ടി. പാകിസ്ഥാനിലെ രണ്ടു ബാലന്മാരുടെ ചിത്രം ലോക് ഡൗണിലേത് എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
ഒരു വര്‍ഷം മുന്‍പ് ആരോ പോസ്റ്റ് ചെയ്ത പാകിസ്ഥാനിലെ ചിത്രമായിരുന്നു ഇത്. രണ്ട് പിഞ്ചുകുഞ്ചുങ്ങളുടെ ദയനീയമായ ചിത്രമായിരുന്നു ഇത്.
'ഹാര്ട്ട്ബ്രേക്കിങ്' എന്നാണ് ചിത്രത്തിന് വിവരണം കൊടുത്തത്.
തെറ്റിദ്ധരിപ്പിക്കുന്ന ചിത്രം പങ്കുവച്ചതിന് ശബാനയ്ക്കെതിരേ ട്വിറ്ററില്‍ രൂക്ഷമായ വിമര്‍ശനങ്ങളും പുറകേയെത്തി.






