
മലയാളസിനിമയിലെ രക്തസാക്ഷിയാണ് ജയന്. ഡ്യൂപ്പിനെ ഉപയോഗിക്കാതെ സാഹസികരംഗങ്ങള്‍ ചെയ്ത ജയന്, തരംഗമായി മാറിയത് ശരപഞ്രത്തിലൂടെയാണ്. മലയാറ്റൂര്‍ രാമകൃഷ്ണന്റെ കഥയ്ക്ക് കെ.പി. മുഹമ്മദ് സംഭാഷണമെഴുതി ഹരിഹരന് സംവിധാനം ചെയ്ത ചിത്രം 1979ലാണ് തിയേറ്ററുകളിലെത്തിയത്. കൊടുംവില്ലനായി ശരപഞ്രത്തില് നിറഞ്ഞാടിയ ജയന് യൂത്ത് ഐക്കണായി മാറി.
ശരപഞ്രം സൂപ്പര്ഡ്യൂപ്പര്ഹിറ്റുമായി.ആദ്യവികാരമായ കാമത്തിന്റെ പശ്ചാത്തലത്തില്‍ ത്രസിപ്പിക്കുന്ന കഥയാണ് ശരപഞ്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്. 'ഇതാ ഇവിടെവരെ'യിലും മദനോത്സവത്തിലും ചെറിയറോളുകളില്‍ അഭിനയിച്ച കൃഷ്ണനന് നായരെന്ന ജയന് രൂപപരിണാമം നേടിയത് ശരപഞ്രത്തിലൂടെയാണ്. സത്യന് ശേഷം വില്ലന്‍വേഷത്തില്‍ കയ്യടിനേടിയ താരവും ജയന് തന്നെ. ശരപഞ്രത്തില് ജയന് പ്രത്യക്ഷപ്പെടുന്ന ഓരോരംഗവും കയ്യടികളോടെയാണ് യുവാക്കള്‍ സ്വീകരിച്ചത്.
ഹൃദ്രോഗിയായ ഭര്‍ത്താവിനോടൊപ്പം ജീവിക്കുന്ന സമ്പന്നയായ സൗദാമിനിയുടെ ജീവിതത്തിലേക്ക് ചന്ദ്രശേഖരന് കടന്നുവരുന്നു. കാര്യസ്ഥനായ സിദ്ദയ്യ കുതിരയെ നോക്കാന്‍ ചന്ദ്രശേഖരനെ ഏല്പിക്കുന്നു. സ്ത്രീകളെ മയക്കുന്ന ശരീരസൗന്ദര്യവും സ്മാര്ട്ട്നസുമുള്ള ചന്ദ്രശേഖരന് സൗദാമിനിയുടെ വരണ്ടുണങ്ങിയ മനസില്‍ കാമത്തിന്റെ വേനല്‍മഴയായി. കുതിരയ്ക്ക് എണ്ണ തേല്ക്കുന്ന, പാഞ്ഞോടുന്ന കുതിരയെ വരുതിയിലാക്കുന്ന ഏത് സ്ത്രീയെയും മയക്കുന്ന ചിരിയുമായി നിറഞ്ഞാടുന്ന ചന്ദ്രശേഖരനോടൊപ്പം കാമോത്സവമാടാന് സൗദാമിനി ആഗ്രഹിച്ചു.
ആഗ്രഹത്തിന്റെ നീണ്ടകാലയളവിനൊടുവില് സൗദാമിനി എന്ന കാമക്കുതിരയെ ചന്ദ്രശേഖരന് കീഴടക്കി. അവന്റെ കരുത്തുള്ള കരവലയത്തില്‍ അവള് സംതൃപ്തയായി. സൗദാമിനി കാമദാഹത്തിന് അറുതിവരുത്തുമ്പോള്‍ അവളുടെ ബംഗ്ലാവിന്റെ പൂമുഖത്ത് ഭര്‍ത്താവ് നെഞ്ച് വേദനയാല്‍ പിടയുകയായിരുന്നു. മകള്‍ ബേബി അമ്മയെ വിളിച്ചു. എന്നാല്‍ രതിമൂര്ച്ഛയുടെ സാഫല്യത്തിലായ സൗദാമിനി മകളുടെ വിളി കേട്ടില്ല. മരണത്തോട് മല്ലടിക്കുന്ന അച്ഛനെ രക്ഷിക്കാനായി അമ്മയെ തേടിയെത്തിയ ബേബി കണ്ടത് ചന്ദ്രശേഖരന്റെ കരുത്തുള്ള ശരീരത്തില്‍ രതിനിര്‍വൃതി ആസ്വദിച്ച് മയങ്ങിക്കിടക്കുന്ന സൗദാമിനിയെയാണ്. ബേബിക്കത് വലിയ ഷോക്കായി.
ഭര്‍ത്താവിന്റെ മരണാനന്തരം ചന്ദ്രശേഖരനെ സൗദാമിനി വിവാഹം കഴിച്ചു. അങ്ങനെ കുതിരക്കാരന് വീട്ടുടമസ്ഥനായി. ബേബി അമ്മയെ വെറുത്തു. അവള് അവളുടെ വഴിയില്‍ സന്തോഷം തേടി. അവള് മദ്യപിച്ചു. കാമുകനുമൊത്ത് നിശാക്ലബ്ബുകളില്‍ രതിനടനമാടി. കുത്തഴിഞ്ഞ ജീവിതംകൊണ്ട് അവള് സൗദാമിനിയോട് പ്രതികാരം ചെയ്തു.
രാത്രികളില്‍ മദ്യപിച്ച് വേച്ചെത്തുന്ന ബേബിയെ കോളജില്‍നിന്ന് പുറത്താക്കി. സൗദാമിനിയോടൊപ്പം അവള് വീട്ടിലെത്തി. അമ്മയെ അവള് തിരസ്കരിച്ചു. സൗദാമിനിയുടെ നെഞ്ചില്‍ അവള് വാക്കുകളുടെ കല്ലെറിഞ്ഞു. നിശാക്ലബ്ബില്‍ മദ്യപിക്കുന്ന ബേബിയുടെ കയ്യില്‍നിന്നു നിറചഷകം തട്ടിത്തെറിപ്പിച്ചുകൊണ്ട് പ്രഭാകരന് അരങ്ങേറുന്നതാണ് ചിത്രത്തിലെ ടേണിങ് പോയിന്റ്. അവന് ബലമായി ബേബിയെ സൗദാമിനിയുടെ അടുക്കലെത്തിച്ച് മടങ്ങുന്നു. കരുത്തനായ പ്രഭാകരന് അമ്മയ്ക്കും മകള്‍ക്കും ദുരൂഹതയായി.
ചന്ദ്രശേഖരന്റെ തടവറയിലായിരുന്നു സൗദാമിനി. അപ്രതീക്ഷിതമായി കിട്ടിയ മുതലാളി എന്ന പരിഗണന ചന്ദ്രശേഖരനെ മാറ്റിമറിച്ചു. സൗദാമിനിയുടെ മുമ്പില്‍തന്നെ അയാള്‍ കാമുകിമാരുമൊത്ത് രതിനടനമാടി. ചെല്ലപ്പനായിരുന്നു ചന്ദ്രശേഖരന്റെ അനുയായി.
സിദ്ദയ്യന് ചന്ദ്രശേഖരന്റെ നെറികേടിനെ ചോദ്യംചെയ്യുന്നു. ചെല്ലപ്പന് സിദ്ദയ്യനെ മര്‍ദിച്ചു. സൗദാമിനിയുടെ വീട്ടില്‍ കയറി പ്രഭാകരന് ചെല്ലപ്പനെ തിരിച്ചടിച്ചു. പ്രഭാകരന്റെ തന്റേടമിഷ്ടപ്പെട്ട സൗദാമിനി അയാളെ ഡ്രൈവറാക്കി. ഇതോടെ പ്രഭാകരന് ചന്ദ്രശേഖരന്റെ കണ്ണിലെ കരടായി.
ബേബിയെ തകര്‍ന്ന ജീവിതത്തില്‍നിന്നു പിന്തിരിപ്പിക്കാന് പ്രഭാകരന് ശ്രമിക്കുന്നു. സിദ്ധയ്യന്റെ മകനാണ് താനെന്ന രഹസ്യം അയാള്‍ ബേബിയോട് പറയുന്നു. ബേബിയുടെ അവസ്ഥ അവളെ സ്നേഹിക്കുന്ന സൗദാമിനിയുടെ മനസില്‍ മുറിവാണെന്ന് പ്രഭാകരന് പറയുമ്പോള്‍ അവള് പശ്ചാത്തപിച്ചു. ബേബി സൗദാമിനിയോട് മാപ്പ് ചോദിച്ചു. സിദ്ദയ്യന്റെ മകനാണ് പ്രഭാകരനെന്ന് അറിയുമ്പോള്‍ സൗദാമിനി അവനെ മരുമകനായി കണ്ടു. ബേബിക്കും അതിഷ്ടമായിരുന്നു.
എന്നാല്‍ ചന്ദ്രശേഖരന് ഈ ബന്ധത്തെ വെറുത്തു. അമ്മയും മകളും കുടിച്ചേര്‍ന്ന് തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്ന് മനസിലാക്കിയ ചന്ദ്രശേഖരന്റെ മനസില്‍ പകയുടെ തീ ആളിക്കത്തി.
പ്രഭാകരന് നാട്ടില്‍നിന്ന് അപ്രത്യക്ഷനായി. പ്രഭാകരന്റെ തിരോധാനത്തിന് പിന്നില്‍ ചന്ദ്രശേഖരനാണെന്നു മനസിലാക്കിയ ബേബി അയാളുടെ ഔട്ട്ഹൗസിലെത്തി. പ്രഭാകരനെ ക്രൂരമായി കൊന്നകാര്യം ചന്ദ്രശേഖരന് നിസംഗതയോടെ ബേബിയെ അറിയിച്ചു. പ്രഭാകരനെ വെടിവച്ച് കൊന്നവിധം ചന്ദ്രശേഖരന് വിവരിച്ചപ്പോള്‍ ബേബി പ്രതികാരദുര്‍ഗയായി. ഒരുപുഷ്പത്തെ എന്നവണ്ണം ബേബിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുന്ന ചന്ദ്രശേഖരനില്‍ നിന്നവള്‍ രക്ഷപെട്ടോടുന്നു. ബേബിയെ പിന്തുടരുന്ന ചന്ദ്രശേഖരനെ സൗദാമിനി വെടിവച്ച് കൊല്ലുന്നതോടെ ചിത്രം അവസാനിക്കുന്നു.
'ടേയ് പയ്യന്'.
-----------------
തിയേറ്ററുകളെ കയ്യടികളുടെ പൂരപ്പറമ്പാക്കിയ ജയന് ഡയലോഗുകളുടെ തുടക്കം ശരപഞ്ജരത്തില്‍ നിന്നാണ്. ചന്ദ്രശേഖരനായി നിറഞ്ഞാടിയ ജയന്, പ്രഭാകരനെ അവതരിപ്പിച്ച സത്താറിനോട് 'ടേയ് പയ്യന് നിനക്കെന്ന അറിയില്ല'എന്ന് ഗംഭീരമാര്‍ന്ന ശബ്ദത്തില്‍ പറയുന്ന രംഗം പ്രേക്ഷകരെ കോരിത്തരിപ്പിച്ചു. നായകനെ വില്ലന്‍ ഒറ്റസംഭാഷണത്തിലൂടെ കീഴടക്കുന്ന രംഗമാണിത്.
ഈരംഗത്തുനിന്നാണ് ജയന് എന്ന നടന്റെ അശ്വമേധം ആരംഭിക്കുന്നത്. 'ശരപഞ്ജര'ത്തെതുടര്‍ന്ന് റിലീസ് ചെയ്ത 'കഴുകനി'ലൂടെ ജയന് സൂപ്പര്‍താരമായി. പക്ഷേ സത്താറിന് ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ പിന്നീട് ലഭിച്ചില്ല. ശരപഞ്ജരത്തില്‍ വീണ നായകനായി സത്താര്‍. ബേബിയായി വേഷമിട്ടത് തെലുങ്ക്താരം പ്രിയയാണ്. സൗദാമിനിയായി ഷീലയും വേഷമിട്ടു. നെല്ലിക്കോട് ഭാസ്കരനാണ് സിദ്ധയ്യനായത്.
യൂസഫലി-ദേവരാജന്‍ ടീമാണ് ഈ ചിത്രത്തിലെ ഗാനങ്ങളാരുക്കിയത്. 'അമ്പലക്കുളത്തിലെ ആമ്പല്‍ പോലെ' എന്ന ഗാനം സൂപ്പര്‍ഹിറ്റായി.' മഞ്ഞില്‍വിരിഞ്ഞ പൂക്കളി'ലൂടെ മലയാളസിനിമയില്‍ താരോദയമായ ശങ്കറും എണ്‍പതുകളില്‍ തമിഴ്സിനിമയുടെ മുഖമായിരുന്ന ശരത്ബാബുവും ഈ ചിത്രത്തില്‍ ചെറിയറോളില്‍ അഭിനയിച്ചു.
മലയാളത്തിലെ ക്ലാസിക്കുകള്‍ / കെ.എന്‍ ഷാജികുമാര്‍