
ലോക്ഡൗണ്‍ സമയത്ത് പാചകപരീക്ഷണങ്ങളുടെ ധാരാളം ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട് ദുല്‍ഖര്‍ സല്മ്മാന്. ഇത്തവണ ഒരു സ്മാഷ് ബര്‍ഗര്‍ ചിത്രമാണ് ദുല്‍ഖര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
ഒന്നിനു മീതേ ഒന്നായി അടുക്കി വച്ചിരിക്കുന്ന വമ്പന്‍ ബര്‍ഗര്‍ ഒന്നാകെ കഴിക്കാന്‍ പോകുന്നവര്‍ക്കൊക്കെ പുഞ്ചിരി സമ്മാനിച്ച സീനാണ് ബാംഗ്ലൂര്‍ ഡേയ്സ് എന്ന സിനിമയിലെ 'കണ്ണും ചിമ്മി കണ്ണും ചിമ്മി കാണും കനവാണീ ബാംഗ്ലൂര്‍...' എന്ന പാട്ടില്‍ ദുല്‍ഖറും നിവിന്‍ പോളിയും ബര്‍ഗര്‍ കഴിക്കാന്‍ നസ്രിയയ്ക്കു മുന്നില്‍ പരാജയപ്പെടുന്ന ഒരു കാഴ്ച.
ആ ബര്‍ഗറിനെ ഓര്‍ക്കാന്‍ കാര്യം ദുല്‍ഖറിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്.
പക്ഷേ അടുത്ത തവണ സ്വന്തമായി തയാറാക്കിയ ബ്രിയോഷ് ബണ്ണുകൊണ്ടായിരിക്കും ബര്‍ഗര്‍ മേക്കിങ് എന്ന കുറിപ്പോടെയാണ് ദുല്‍ഖര്‍ ചിത്രം ഡബിള്‍ ചീസ് ബര്‍ഗറിന്റെ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കു വച്ചിരിക്കുന്നത്.






