
ഇന്ത്യന്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്തേക്ക് ആമസോണും എത്തിയിരിക്കുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് മറ്റു ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികള്‍ പ്രതിസന്ധി നേരിടുന്ന് സാഹചര്യത്തിലാണ് ആമസോണിന്റെ വരവ്.
ആമസോണ്‍ ഫുഡ് എന്ന പേരിലാണ് ഭക്ഷണ വിതരണ സേവനം ആരംഭിക്കുക. ഇതിനായി ഇന്ത്യയില്‍ 650 കോടി ഡേളറാണ് ആമസോണ്‍ നിക്ഷേപിച്ചിരിക്കുന്നത്. നിലവിൽ ബംഗളുരുവിലെ ചില മേഖലകളിലാണ് സേവനം ആരംഭിച്ചത്. രാജ്യത്ത് ആമസോണ്‍ ഫുഡ് സേവനത്തിന് കഴിഞ്ഞ വര്‍ഷം തന്നെ തുടക്കമിടാന്‍ കമ്പനി തീരുമാനിച്ചിരുന്നു. എന്നാല്‍ അത് പിന്നീട് ഈവര്‍ഷം മാര്‍ച്ചിലേക്ക് നീട്ടിവെച്ചു. എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അത് വീണ്ടും വൈകി.
രാജ്യ വ്യാപകമായി എന്ന് മുതല്‍ സേവനം ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ആമസോണ്‍ ഫുഡിന് സ്വിഗ്ഗി, സോമാറ്റോ എന്നിവരെ കൂടാതെ ഗൂഗിളിന്റെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ഡുന്സോയും ബംഗളുരുവില്‍ എതിരാളികളാവും.






