
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കോവിഡ് മരണം ഒരു ലക്ഷത്തില്‍ എത്തിയപ്പോള്‍ മഹാമാരിയില്‍ ജീവന് വെടിഞ്ഞവര്‍ക്കായി ഒന്നാം പേജ് മാറ്റിവച്ച് ന്യൂയോര്‍ക്ക് ടൈംസ്. ഒന്നാം പേജ് നിറയെ മരണപ്പെട്ട ആള്‍ക്കാരുടെ പേരുകളുടെ നീണ്ടനിരയാണ് ന്യൂയോര്‍ക്ക് ടൈംസ് നല്‍കിയിരിക്കുന്നത്. ഞായറാഴ്ച പുറത്തിറങ്ങിയ ന്യൂയോര്‍ക്ക് ടൈംസിലാണ് മരണപ്പെട്ടവര്‍ക്കായി ഈ ആദരം.
ആയിരം പേരുടെ മരണമാണ് ഒന്നാം പേജില്‍ നല്‍കിയിരിക്കുന്നത്. ഒറ്റവരിയിലായാണ് മരണ വിവരം നല്‍കിയിരിക്കുന്നത്. യുഎസ് മരണങ്ങള് 10,000 ന് സമീപം, കണക്കാക്കാനാകാത്ത നഷ്ടം' എന്ന ആറ് കോളം തലക്കെട്ടിനൊപ്പമാണ് മരണവാര്‍ത്ത നല്‍കിയിരിക്കുന്നത്. ചിത്രങ്ങളില്ലാതെ ഇത്തരത്തില്‍ ആദ്യമായാണ് ന്യൂയോര്‍ക്ക് ടൈംസ് മുന്‍ പേജ് പുറത്തിറങ്ങുന്നത്.
നഷ്ടപ്പെട്ട ജീവിതങ്ങളുടെ വിശാലതയും വൈവിധ്യവും അറിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സാധാരണ ലേഖനങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, ഗ്രാഫിക്സ് എന്നിവയുടെ സ്ഥാനത്ത് മരണപ്പെട്ടവരുശട പട്ടിക മാത്രം നല്‍കിയതെന്ന് ഗ്രാഫിക്സ് ഗ്രാഫിക്സ് ഡെസ്കിന്റെ അസിസ്റ്റന്റെ് എഡിറ്റര്‍ സിാേണ് ലാന്‍ഡണ്‍ അഭിപ്രായപ്പെട്ടു. 16 ലക്ഷം വൈറസ് കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.






