
അനുരാഗ കരിക്കിന് വെള്ളം എന്ന തന്റെ ആദ്യ ചിത്രത്തില്‍ തന്നെ മികച്ച പ്രകടനം നടത്തുകയും മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടുകയും ചെയ്ത നടിയാണ് രജീഷ വിജയന്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. തന്റെ വിശേഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. തന്റെ പ്രണയത്തെ കുറിച്ചും ആദ്യ സിനിമ സംഭവിച്ച ശേഷം ഉണ്ടായ മാറ്റത്തെ കുറിച്ചും തുറന്നു പറയുകയാണ് താരം.
അനുരാഗ കരിക്കിന് വെള്ളം എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ പ്രണയം ഉണ്ടായിരിന്നു. അതിന് ശേഷമാണ് പ്രണയ പരാജയം ഉണ്ടായതെന്നും രജീഷ പറയുന്നു. ഒരിക്കല്‍ പോലും പ്രണയിക്കാത്ത ആരുമില്ലെന്നും അതുപോലെ തന്നെയാണ് ബ്രേക്ക് ആപ്പും ഉണ്ടായതെന്നുമാണ് രജീഷ പറയുന്നത്.






