
കാലടി മണപ്പുറത്ത് 'മിന്നല്‍ മുരളി' എന്ന ചിത്രത്തിനായി ഒരുക്കിയ പള്ളിയുടെ സെറ്റ് നശിപ്പിച്ചതില്‍ പ്രതികരണവുമായി നടന് ദുല്‍ഖര്‍ സല്മാന് രംഗത്ത്. മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളും വികാരങ്ങളും ചിലര്‍ക്ക് മനസ്സിലാകില്ലെന്നും ദുല്‍ഖര്‍ കുറിച്ചു.
കേട്ടപ്പോള്‍ ദുഖം തോന്നി ടൊവീ, ചില ആളുകള്‍ക്ക് മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളും വികാരങ്ങളും ഇതുപോലൊരു കെട്ടിടം ഉണ്ടാക്കാനുള്ള ചെലവിനെക്കുറിച്ചൊന്നും മനസ്സിലാകുകയില്ല. താങ്കള്‍ക്കും സോഫിയാ മാമിനും (നിര്‍മാതാവ് സോഫിയ പോള്‍) മറ്റു ടീമംഗങ്ങള്‍ക്കും ഞാന്‍ പിന്തുണ പ്രഖ്യാപിക്കുന്നു.'
ടൊവിനോ ചിത്രം 'മിന്നല്‍ മുരളി'യ്ക്കായി കാലടി മണപ്പുറത്ത് നിര്‍മ്മിച്ച സെറ്റ് ബജ്റംഗദള്‍ പ്രവര്‍ത്തകരാണ് പൊളിച്ചത്. .
ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റാണ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ചായിരുന്നു തകര്‍ക്കല്‍. സെറ്റ് ക്ഷേത്രത്തിനു മുന്നില്‍ ആണെന്നാണ് ഇവരുടെ ആരോപണം.






