
ന്യൂഡല്‍ഹി: ടിക്ടോക്കിനെതിരേ ഉയരുന്ന പ്രതിഷേധത്തിന്റെ ഫലമായി ആപ്പിന്റെ റേറ്റിംഗ് കുത്തനെ കുറയുകയാണ്. 4.7ല്‍ നിന്ന് റേറ്റിംഗ് ടിക് 1.2 എന്ന റേറ്റിംഗിലെത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ ടിക് ടോക് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ആവശ്യപ്പെട്ടുള്ള ഹാഷ്ടാഗുകളും വൈറലായിരുന്നു. ഈ അവസ്ഥയില്‍ ഗൂഗിള്‍ ടിക് ടോകിന്റെ അമ്പത് ലക്ഷം നെഗറ്റീവ് റിവ്യൂസ് നീക്കിയിരിക്കുകയാണ്.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ടിക് ടോകിന് ലഭിച്ച നെഗറ്റീവ് റിവ്യൂസ് ആണ് ഗൂഗില്‍ ഡിലീറ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളില്‍ ടികി ടോക് യുട്യൂബ് പോരിന് ഒടുവിലാണ് വലിയ രീതിയില്‍ ടികി ടോകിന് നെഗറ്റീന് റിവ്യൂസ് ലഭിച്ചത്. നെഗറ്റീവ് റിവ്യൂകള്‍ ഗൂഗിള്‍ നീക്കം ചെയ്തതോടെ ആപ്പ് റേറ്റിംഗ് വീണ്ടെത്തുവെന്നാണ് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ 22ലക്ഷം റിവ്യൂസ് മാത്രമാണ് ടിക് ടോകിനെക്കുറിച്ച് പ്ലേ സ്റ്റോറില്‍ കാണാന്‍ സാധിക്കുന്നത്.
പ്രമുഖ യുട്യൂബറായ അജയ് നെഗര്‍ ഒരു വീഡിയോ ഇട്ടതോടെയാണ് ടിക് ടോക് - യുട്യൂബ് യുദ്ധം തുടങ്ങിയത്. ടിക് ടോക് താരമായ അമീര്‍ സിദ്ധിഖിയെ പരിഹസിച്ചുകൊണ്ടുള്ളതായിരുന്നു ഈ വിഡിയോ. ഇത് വൈറലായതോടെ ടിക്ടോക്കിനെതിരേ സമൂഹമാധ്യമങ്ങളില്‍ യുദ്ധം ആരംഭിക്കുകയായിരുന്നു. ഇതോടെ കുത്തനെ റേറ്റിംഗ് കുറയുകയും ചെയ്തു.






