
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഫെയ്സ്ബുക്ക് പേജില്‍ വിസ്കിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടത് വിവാദമാകുന്നു. ബംഗാളില്‍ നാശം വിതച്ച ഉംഫാന്‍ ചുഴലിക്കാറ്റന്റെ ദുരന്ത ചിത്രങ്ങള്‍ ഉള്‍പ്പെടെ പോസ്റ്റ് ചെയ്ത കൂട്ടത്തിലാണ് രണ്ട് കുപ്പി വിസ്കിയുടെ ചിത്രവും പ്രത്യക്ഷപ്പെട്ടത്.
പശ്ചിമ ബംഗാളിലെ ദേല്‍പുര്‍, പഞ്ച്ല ബ്ലോക്ക്, ഹൗറ എന്നിവിടങ്ങളില്‍ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചിത്രവും കുറിപ്പുമാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യപ്പെട്ടത്. ഇതില്‍ ഒരു ചിത്രത്തിലാണ് നിരത്തി വച്ചിരിക്കുന്ന മദ്യ കുപ്പികളും നിറച്ച മദ്യ ാസും മറ്റും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഫെയ്സ്ബുക്ക് പേജ് കൈകാര്യം ചെയ്തവര്‍ക്ക് സംഭവിച്ച മനപൂര്‍വമല്ലാത്ത തെറ്റാണിതെന്ന്ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു. തെറ്റു വരുത്തിയ ജീവനക്കാരന് രേഖാമൂലം ക്ഷമാപണം നടത്തിയതായും മന്ത്രാലയം വ്യക്തമാക്കി.






