
ഡാറ്റ്സണ്‍ റെഡി-ഗോ ഡീലര്‍ഷിപ്പുകളിലെത്തി തുടങ്ങിയതായി റിപ്പോർട്ട്. റെഡി-ഗോയുടെ ടീസര്‍ അടുത്തിടെ നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഡീലര്‍ഷിപ്പുകളില്‍ നിന്നുള്ള റെഡി-ഗോയുടെ ചിത്രങ്ങളും പുറത്തുവരുന്നത്. മുന്‍ മോഡലിനെക്കാള്‍ കൂടുതല്‍ സ്പോര്‍ട്ടി ലുക്കിലാണ് പുതിയ മോഡൽ എത്തുന്നത്.
റിപ്പോർട്ട് പ്രകാരം റെഡി-ഗോയുടെ മിഡ്-സ്പെക് വേരിയന്റിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. മുമ്പ് ഉയര്‍ന്ന വേരിയന്റില്‍ ഡിആര്‍എല്‍ നല്‍കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, ചിത്രത്തിലെ വാഹനത്തില്‍ ഡിആര്‍എല്‍ നല്‍കിയിട്ടില്ല. ഹണികോംമ്പ് ഡിസൈനിലുള്ള വലിയ ഗ്രില്ല്, വീതി കുറഞ്ഞ ഹെഡ്ലാമ്പ്, ബോണറ്റിന് വശങ്ങളിലെ ബാഡ്ജിങ്ങ് എന്നിവ ചിത്രത്തില്‍ വ്യക്തമാണ്.
റെഡിഗോ എത്തുക ബിഎസ്6 നിലവാരത്തിലുള്ള 0.8, 1.0 ലിറ്റര്‍ എന്‍ജിനുകളിലായിരിക്കും. 54 ബിഎച്ച്പി പവറും 72 എന്‍എം ടോര്‍ക്കും 1.0 ലിറ്റര്‍ എന്ജിന് നൽകും, അതേസമയം 0.8 ലിറ്റര്‍ എന്ജിന് 67 ബിഎച്ച്പി പവറും 91 എന്‍എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ട്രാന്സ്മിഷനുകളില് ഈ വാഹനം എത്തും. എന്‍ട്രി ലെവല്‍ വാഹനനിരയിലെ ഏറ്റവും സ്പോര്‍ട്ടിയായ മോഡലായാണ് റെഡിഗോ തിരികെയെത്തുന്നത്.






