
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ വാഹനനിര്‍മാതാക്കൾ ഓണ്‍ലൈന്‍ ബുക്കിങ്ങ് സംവിധാനത്തിലേക്ക് കടന്നിരിക്കുകയാണ്. ഇപ്പോളിതാ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലേക്ക് നിസാനും എത്തിയിരിക്കുകയാണ്.
മികച്ച സാങ്കേതിക മികവോടെയാണ് നിസാന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം എത്തുന്നത്. വെര്‍ച്വല്‍ ഷോറൂം സംവിധാനമാണ് നിസ്സാന്‍ അവതരിപ്പിച്ചിട്ടുള്ളത്. കാര്‍ വാങ്ങുന്നതിനും ബുക്കിങ്ങിനും പുതിയ ഡിജിറ്റല്‍ സംവിധാനമൊരുക്കിയതിനൊപ്പം ഷോറൂം അനുഭവം നേരിട്ട് ഉപഭോക്താക്കളുടെ വീടുകളിലേക്ക് എത്തിക്കുന്നതാണ് പുതിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോം. കൊറോണ കാലത്തെ സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് എന്ന മുന്‍കരുതലിന് പ്രധാന്യം നല്‍കിയാണ് ഈ സംവിധാനം ഒരുക്കുന്നത്.
ഈ സംവിധാനം നിസാനും ഡാറ്റ്സണിനും കൂടിയാണ് ഒരുങ്ങിയിരിക്കുന്നത്. ഈ സംവിധാനത്തില്‍ തന്നെ ഫിനാന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. വെര്‍ച്വല്‍ ഷോറൂം വഴിയും ഇനി പുതിയ നിസ്സാന്‍ കിക്സ് 2020ന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങും മറ്റും നടത്താം. ഇതുവഴി ഡാറ്റ്സന്‍ ശ്രേണിയിലുള്ള വാഹനങ്ങളുടെയും ബുക്കിങ്ങും പര്‍ച്ചേസും നടത്താനാകും.






