
ലോക്ക് ഡൗണിനെ തുടര്‍ന്ന് സിനിമ സീരിയല്‍ ചിത്രീകരണങ്ങള്‍ എല്ലാം നിര്‍ത്തി വെച്ചിരിക്കുകയാണ്. ഇതോടെ താരങ്ങള്‍ എല്ലാവരും അവരവരുടെ വീടുകളില്‍ തന്നെയാണ്. എന്നാല്‍ താരങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. നോബി മാര്‍ക്കോസും ഭാര്യയും ചേര്‍ന്നുള്ള വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നോബി തന്നെയാണ് വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
കേരളത്തെ ഞെട്ടിച്ച ഉത്ര കൊലപാതകത്തേയും കൂടത്തായി കൊലപാതക പരമ്പരയേയും പരാമര്‍ശിച്ചുകൊണ്ടാണ് രസകരമായ വിഡിയോ. നോബിയും ഭാര്യ ആര്യയുമാണ് വിഡിയോയില്‍ കാണുന്നത്. ഭാര്യയുടെ മാല പണയം വയ്ക്കാന്‍ ചോദിച്ചുകൊണ്ടാണ് നോബി എത്തുന്നത്. സമ്മതിക്കാതെയായതോടെ നീര്‍ക്കോലിയെ കൊണ്ടുവരും എന്നായി നോബി. ആര്യ മാല ഊരിക്കൊടുത്തെങ്കിലും അടുത്ത ഡയലോ?ഗില്‍ നോബി ഞെട്ടി. ഹാസ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്ന വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ലോക്ഡൗണ്‍ ഇങ്ങനെ പോയാല്‍ ഇതാവും അവസ്ഥ എന്ന അടിക്കുറിപ്പോടെയായിരുന്നു നോബി ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.






