
ജര്മാന് ആഡംബര വാഹനനിര്‍മാതാക്കളായ മെഴ്സിഡീസ് ബെന്‍സിന്റെ എസ്യുവി മോഡലായ പുതിയ ജിഎല്‍എസ് എസ്യുവി ജൂണ്‍ 17-ന് ഇന്ത്യയില്‍ അവതരിപ്പിക്കും. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ മെഴ്സിഡീസ് ബെന്‍സ് ഇന്ത്യയുടെ മാനേജിങ്ങ് ഡയറക്ടറും സിഇഒയുമായ മാര്ട്ടിന് ഷ്വെങ്കാണ് ഈ വാർത്ത പുറത്തുവിട്ടത്.
നിരത്തുകളിലെത്തുന്ന പുതുതലമുറ മോഡലിന് ഒരു കോടി രൂപ വില വരുമെന്നാണ് റിപ്പോര്‍ട്ട്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത് മെഴ്സിഡീസിന്റെ പൂണെ ചകാനിലെ പ്ലാന്റില്‍ അസംബിള്‍ ചെയ്തായിരിക്കും ഈ വാഹനം നിരത്തുകളിലെത്തുക. മള്‍ട്ടിബീം എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, ഒക്ടാഗോണല്‍ ഗ്രില്ല്, എയര്‍ഡാം, ക്രോം ആരവണം നല്‍കിയിട്ടുള്ള അണ്ടര്‍ ഗാര്‍ഡ് എന്നിവ ലഭിക്കും.
മൂന്ന് ലിറ്റര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളായിരിക്കും ഈ വാഹനത്തില്‍ നല്‍കുകയെന്നാണ് റിപ്പോർട്ട്. പിന്‍വശത്ത് ത്രി ഡി പാറ്റേണിലുള്ള ടു പീസ് എല്‍ഇഡി ടെയ്ല്‍ലാമ്പ് ഒരുങ്ങുന്നു. സില്‍വല്‍ സ്കിഡ് പ്ലേറ്റ്, അണ്ടര്‍ബോഡി ക്ലാഡിങ്ങുകള്‍ നല്‍കിയുള്ള ബംമ്പര്‍, ഡ്യുവല്‍ എക്സ്ഹോസ്റ്റ് പൈപ്പ് എന്നിവ പിന്‍ഭാഗത്തിന് സ്പോര്‍ട്ടി ഭാവം നല്‍കും. ജിഎല്‍എസില്‍ പുതിയ ഡിസൈനിലുള്ള അലോയിവീലും ഒരുങ്ങുന്നു.






