ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കൊപ്പമുള്ള സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട മുന്‍ ഭാര്യ ഹസിന് ജഹാന്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഹസിന് ചൂടന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഒപ്പം ഷമിയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ചെറു കുറിപ്പുമുണ്ട്. 2018ല്‍ വിവാഹിതരായ മുഹമ്മദ് ഷമിയും ഹസിന് ജഹാനും 2018 മുതല്‍ പിരിഞ്ഞാണ് താമസിക്കുന്നത്. 2019ല്‍ ഇരുവരും കോടതിക്ക് പുറത്ത് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരുവരും ബന്ധം വേര്പിരിയുകയഒ േചെയ്തു.
ഇതിന് ശേഷം ഷമിക്കെതിരെ പല തവണ ആരോപണങ്ങളുമായി ഹസിന് ജഹാന് രംഗത്ത് വന്നിരുന്നു. ഷമിക്കെതിരെ ഗാര്‍ഹിക പീഡനക്കുറ്റം ചുമത്തി ഹസിന് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെ താന്‍ പലവട്ടം ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്ന് ഷമി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനൊപ്പമുള്ള നഗ്നചിത്രം ഹസിന് പുറത്തുവിട്ടിരിക്കുന്നത്.
ഒന്നുമല്ലാതിരുന്ന കാലത്ത് മുഹമ്മദ് ഷമിക്ക് താന്‍ പരിശുദ്ധയും സല്‍സ്വഭാവിയും ആയിരുന്നെന്നും ഇപ്പോള്‍ ഷമി വലിയ താരമായപ്പോള്‍ താന്‍ അശുദ്ധയായി. കള്ളത്തരത്തിന്റെ മറകൊണ്ട് സത്യത്തെ മൂടിവയ്ക്കാനാകില്ല. മുതലക്കണ്ണീര് മാത്രമേ ബാക്കിയാകൂ. ചിത്രത്തിലെ മോഡലുകള്‍-ഹസിന് ജഹാനും മുുഹമ്മദ് ഷമിയും. ഇതാണ് ഹസിന് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
2014ലാണ് തന്നേക്കാള്‍ പത്ത് വയസിന് മൂത്ത ഹസിന് ജഹാനെ മുഹമ്മദ് ഷമി വിവാഹം കഴിക്കുന്നത്. 2012ലെ ഐ.പി.എല്‍ സീസണില്‍ പരിചയപ്പെട്ട ഇരുവരും പെട്ടന്ന് അടുക്കുകയായിരുന്നു. ഷമിയുമായുള്ള വിവാഹത്തിന് മുമ്പ് ഹസിന് ജഹാന് വിവാഹിതയായിരുന്നു. ബംഗാളില്‍ വ്യാപാരിയായ ഷെയ്ഖ് സെയ്ഫുദീനുമായുള്ള വിവാഹത്തില്‍ രണ്ട് പെണ്മക്കളുണ്ട്.





