കോട്ടയം: ഇല്ലിക്കല്‍ പാറേപ്പാടത്ത് വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍. വെട്ടേറ്റ് പരിക്കേറ്റ ഭര്‍ത്താവ് ഗുരുതരാവസ്ഥയിലാണ്. വീട്ടിലെ പാചകവാതക സിലിണ്ടര്‍ തുറന്നുവിട്ടിട്ടുണ്ട് ഷീബ സാലിയെന്ന വീട്ടമ്മയാണ് മരിച്ചത്. ഭര്‍ത്താവ് അബ്ദുള്‍ സാലിയെ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഷീബയുടെ ശരീരത്തില്‍ വയര്‍ കെട്ടിവച്ച നിലയിലാണ്. ഭര്‍ത്താവിന് ബോധമില്ല. ഇവരുടെ കാര്‍ കാണാതായിട്ടുണ്ട്. അതുകൊണ്ടുതന്നെ മോഷണ ശ്രമത്തിനിടയിലാണ് കൊലപാതകമെന്നാണ് സംശയം. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നതെന്നാണ് പോലീസ് നിഗമനം. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് പുറംലോകം അറിഞ്ഞത്. വന്‍ പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.






